Ee kalppadavil ee marathanalil Orikkal koodi nee irunnenkil Nishayil nilaavinte sourabhamenna pol Iru madithattil njaan orungiyene Orungiyene (ee kalppadavil..)
Oru venalaruthiyil orthirikkaatheyen Padivaathilil vannuvenkil (2) Oru mazhakkaalam ninakku njaan thannene Athiloru minnalaay padarnnene (2) Padarnnene (ee kalppadavil..)
Ini varum kaalangalariyaatha paathakalil Oru binduvil vannu chernnuvenkil Ithuvare parayaatha priyarahasyam Hrudayadalangalil kurichene (ee kalppadavil..)
Language: Malayalam
ഈ കല്‍പ്പടവില്‍ ഈ മരത്തണലില്‍ ഒരിക്കല്‍ കൂടി നീ ഇരുന്നെങ്കിൽ നിശയിൽ നിലാവിന്റെ സൗരഭമെന്ന പോൽ ഇരു മടിത്തട്ടിൽ ഞാൻ ഒരുങ്ങിയേനേ ഒരുങ്ങിയേനേ (ഈ കല്‍പ്പടവില്‍ ...)
ഒരു വേനലറുതിയിൽ ഓർത്തിരിക്കാതെയെൻ പടിവാതിലിൽ വന്നുവെങ്കിൽ (2) ഒരു മഴക്കാലം നിനക്കു ഞാൻ തന്നേനേ അതിലൊരു മിന്നലായ് പടർന്നേനേ (2) പടർന്നേനേ... (ഈ കല്‍പ്പടവില്‍ ...)
നെടുവീർപ്പുകൾ തന്ത്രികൾ പാകും വരവീണ നീ തന്നുവെങ്കിൽ (2) ഒരു സമുദ്രം ഞാൻ തിരിച്ചു തന്നേനേ സിരകളിലെന്നെ ഞാൻ പകർന്നേനേ (2) പകർന്നേനേ ( ഈ കല്‍പ്പടവില്‍ ...)
ഇനി വരും കാലങ്ങളറിയാത്ത പാതകളിൽ ഒരു ബിന്ദുവിൽ വന്നു ചേർന്നുവെങ്കിൽ ഇതുവരെ പറയാത്ത പ്രിയരഹസ്യം ഹൃദയദലങ്ങളിൽ കുറിച്ചേനേ.. ( ഈ കല്‍പ്പടവില്‍ ...)