എനിക്കിന്നു വേണം ഈ കള്ളനാണം കവിളത്തു മറുകുള്ള പെണ്ണേ അഴകുമഴവില്ലേ അരികിലൊന്നു നില്ല് ഇനിയെന്റേതാണു നീ എനിക്കുള്ളതെല്ലാം നിന്‍ സ്വന്തമല്ലേ കണ്ണിനും കണ്ണായ കണ്ണേ അലയിളകിടാതെ ലഹരി നുരയാതെ ഒന്നു തെല്ലു നില്ലു നീ ..
തഴുകുമൊരു പൂന്തെന്നല്‍ ശ്രുതിചേരുമോ തങ്ങള്‍ ഇനിയെന്തു വേണം പാടുവാനായ് നിന്നഴകില്‍ എന്‍ താളം ആടുവാന്‍ പൊന്നൂഞ്ഞാല്‍ അനുരാഗമൊഴുകും പ്രേമയാമം വെറുതേ പാടാന്‍ അലകളില്‍ വീഴാന്‍ ഒഴുകി ദൂരേക്കു പോകാൻ വരൂ ഇനിയെന്റേതാണു നീ എനിക്കിന്നു വേണം ഈ കള്ളനാണം കവിളത്തു മറുകുള്ള പെണ്ണേ അലയിളകിടാതെ ലഹരി നുരയാതെ ഒന്നു തെല്ലു നില്ലു നീ ..