ഏതോ ചൈത്രവര്‍ണ്ണങ്ങള്‍ പെയ്യും സന്ധ്യയില്‍ ഏതോ ശ്യാമസംഗീതം തൂവും വേളയില്‍ എന്നില്‍ തേന്‍ ചിന്തുകള്‍ ചൊരിയുവാന്‍ വന്നു നീ അഴകിന്‍ രജനീ നദിയില്‍ മുങ്ങി ഞാനും വെൺതിങ്കളും.. ഏതോ ചൈത്രവര്‍ണ്ണങ്ങള്‍ പെയ്യും സന്ധ്യയില്‍... ആ....ആ....ആ....ആ....
വെറുതേയെന്നറിഞ്ഞാലും ഈറന്‍ മിഴിയുമായ് വിരഹസാരംഗ പാടുമാ സ്നേഹതീരം തേടി ഞാന്‍ നിന്നാത്മാവിലെ പൂന്തേന്‍തുള്ളികള്‍ മുകരും പൂന്തുമ്പിയായ്..... ഏതോ ചൈത്രവര്‍ണ്ണങ്ങള്‍ പെയ്യും സന്ധ്യയില്‍...