Ennittumenthe

2002
Lyrics
Language: English

Ennittumenthe vanneelaa
Ente kanninu pookkani thanneelaa..(ennittumenthe..)
Kaattil kadampukal pookkunna maasathil
Kaanaam ennu paranjillaa...(kaattil...)
(ennittumenthe....)

Kanaka manikkatta koyyunna kaalathu
Kaakkanamennu paranjillaa...
Kanaka manikkatta koyyunna kaalathu
Kaakkanamennu paranjillaa...sakhee...
(ennittumenthe....)

Kaattil kadampukal kammalaninjallo
Kaarmukil villu kulachallo
Kalppanakal malar thaalameduthallo
Swapnangal paadhakam cholliyallo
Kalppanakal malar thaalameduthallo
Swapnangal paadhakam cholliyallo...sakhee...
(ennittumenthe....)
Language: Malayalam

എന്നിട്ടുമെന്തേ വന്നീലാ എന്റെ
കണ്ണിനു പൂക്കണി തന്നീലാ..(എന്നിട്ടുമെന്തേ..)
കാട്ടില്‍ കടമ്പുകള്‍ പൂക്കുന്ന മാസത്തില്‍
കാണാം എന്നു പറഞ്ഞില്ലാ...(കാട്ടില്‍...)
(എന്നിട്ടുമെന്തേ....)

കനകമണിക്കറ്റ കൊയ്യുന്ന കാലത്തു
കാക്കണമെന്നു പറഞ്ഞില്ലാ...
കനകമണിക്കറ്റ കൊയ്യുന്ന കാലത്തു
കാക്കണമെന്നു പറഞ്ഞില്ലാ...സഖീ...
(എന്നിട്ടുമെന്തേ....)

കാട്ടില്‍ കടമ്പുകള്‍ കമ്മലണിഞ്ഞല്ലോ
കാര്‍മുകില്‍ വില്ലു കുലച്ചല്ലോ
കല്‍പ്പനകള്‍ മലര്‍ത്താലമെടുത്തല്ലോ
സ്വപ്നങ്ങള്‍ പാഠകം ചൊല്ലിയല്ലോ
കല്‍പ്പനകള്‍ മലര്‍ത്താലമെടുത്തല്ലോ
സ്വപ്നങ്ങള്‍ പാഠകം ചൊല്ലിയല്ലോ...സഖീ...
(എന്നിട്ടുമെന്തേ....)
Movie/Album name: Chirikkudukka
Artists