Ennum ennum paadiyurakkaam njaan Ninne ponnum muthaay potti valarthaam njaan Oru vaakkaal muriyaathe oru novum ariyathe Kunju thoovalil thottu njaan tharaattidaam
Language: Malayalam
എന്നും എന്നും പാടിയുറക്കാം ഞാൻ നിന്നെ പൊന്നും മുത്തായ് പോറ്റി വളർത്താം ഞാൻ (2) ഒരു വാക്കാൽ മുറിയാതെ ഒരു നോവും അറിയാതെ കുഞ്ഞു തൂവലിൽ തൊട്ടുഞാൻ താരാട്ടിടാം (ഇന്നും എന്നും...)
മേലേനിന്നും മഴ പൊഴിഞ്ഞാലും ഏതോ വേനൽ കനലെരിഞ്ഞാലും (2) കണ്ണിലെ കാണാ കമ്പിളിയിൽ എന്റെ കുഞ്ഞിളംതുമ്പികളെ ഞാനുറക്കും ഉണരും വരെ കാവൽനിൽക്കും (ഇന്നും എന്നും...)
താഴേമണ്ണിൽ തളർനിഴയാനും കൈകൾകോർത്തീ വഴിനടക്കാനും (2) ചുണ്ടിലെ അക്ഷരപൂക്കളായും നിന്റെ വാരിളം കുമ്പിളിലെ അന്നമായും എന്റെ മരണംവരെ ഞാൻ കൂടെവരും
എന്നും എന്നും പാടിയുറക്കാം ഞാൻ നിന്നെ പൊന്നും മുത്തായ് പോറ്റി വളർത്താം ഞാൻ ഒരു വാക്കാൽ മുറിയാതെ ഒരു നോവും അറിയാതെ കുഞ്ഞു തൂവലിൽ തൊട്ടുഞാൻ താരാട്ടിടാം