Eeran Kinaakkalum

2000
Lyrics
Language: English

Eeran kinaakkalum thaane maranjithaa
Swargam paninjidaam koottare...
Unmaada velayil thaalam pizhachuvo
Sarvam marannu nrithamaadi vaa..(eeran...)
Ithu vidhiyude kali thudarum karaviruthaano
Puzha thakarum kadanamariyum kadankadhayaano
Ithu vidhiyude kali thudarum karaviruthaano
Puzha thakarum kadanamariyum kadankadhayaano
(eeran kinaakkalum....)

Kanneeru peyyunna meghangale
Kaarunyamillaa janmangale..(kanneeru...)
Ee nura pathayumee surachashakam neettiyo
Ee kadha chikayumee vanahridayam thediyo
Kannilaruna kiranamaay chundilamritha mozhiyumaay
Paattupaadi othu koodi aattamaadi ethidaam...
(eeran kinaakkalum....)

Karakaattam aadum hridayangale
Ee mannum vinnum onnaakumo(karakaattam...)
Innadipathariya kadana bhaavamaanu njaan
Ee madamilakiya sirayilethu lahari nee
Nenchilamritha mazhayumaay
Peythalanja swapname..(nenchilamritha...)
Paattupaadi othukoodi aattamaadi ethidaam...
(eeran kinaakkalum....)
Language: Malayalam

ഈറന്‍ കിനാക്കളും താനേ മറഞ്ഞിതാ
സ്വര്‍ഗ്ഗം പണിഞ്ഞിടാം കൂട്ടരേ...
ഉന്മാദവേളയില്‍ താളം പിഴച്ചുവോ
സർവ്വം മറന്നു നൃത്തമാടി വാ..(ഈറന്‍ ...)
ഇതു വിധിയുടെ കളി തുടരും കരവിരുതാണോ
പുഴ തകരും കദനമറിയും കടങ്കഥയാണോ
ഇതു വിധിയുടെ കളി തുടരും കരവിരുതാണോ
പുഴ തകരും കദനമറിയും കടങ്കഥയാണോ
(ഈറന്‍ കിനാക്കളും....)

കണ്ണീരു പെയ്യുന്ന മേഘങ്ങളേ
കാരുണ്യമില്ലാ ജന്മങ്ങളേ..(കണ്ണീരു...)
ഈ നുരപതയും സുരചഷകം നീട്ടിയോ
ഈ കഥ ചികയും വനഹൃദയം തേടിയോ
കണ്ണിലരുണകിരണമായ് ചുണ്ടിലമൃതമൊഴിയുമായ്
പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം...
(ഈറന്‍ കിനാക്കളും....)

കരകാട്ടം ആടും ഹൃദയങ്ങളേ
ഈ മണ്ണും വിണ്ണും ഒന്നാകുമോ (കരകാട്ടം...)
ഇന്നടിപതറിയ കദനഭാവമാണു ഞാന്‍
ഈ മദമിളകിയ സിരയിലേതു ലഹരി നീ
നെഞ്ചിലമൃതമഴയുമായ് പെയ്തലഞ്ഞ സ്വപ്നമേ
പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം...
(ഈറന്‍ കിനാക്കളും....)
Movie/Album name: The Gang
Artists