Poovinte nenchil thennal neyyum Poornnenthu peyyum vasantham Meymasa ravil pookum mulle Nee thannu theera sugandham Ee manjum en mizhiyile maunavum En maril nirayumee mohavum Nithyamam snehamayi thannu njan (ethrayo janmamaay)
Language: Malayalam
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു ഉം.. ഉം.. അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ ഉം.. ഉം.. ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ ഉം... (എത്രയോ ജന്മമായ് ..)
കാറ്റോടു മേഘം മെല്ലെ ചൊല്ലി സ്നേഹാർദ്രമേതോ സ്വകാര്യം മായുന്ന സന്ധ്യേ നിന്നെ തേടി ഈറൻനിലാവിൻ പരാഗം എന്നെന്നും ഈ മടിയിലെ പൈതലായ് നീ മൂളും പാട്ടിലെ പ്രണയമായ് നിന്നെയും കാത്തു ഞാൻ നിൽക്കവേ (എത്രയോ ജന്മമായ്)
പൂവിന്റെ നെഞ്ചിൽ തെന്നൽ നെയ്യും പൂർണേന്ദു പെയ്യും വസന്തം മെയ്മാസരാവിൽ പൂക്കും മുല്ലേ നീ തന്നു തീരാസുഗന്ധം ഈ മഞ്ഞും എൻ മിഴിയിലെ മൗനവും എൻ മാറിൽ നിറയുമീ മോഹവും നിത്യമാം സ്നേഹമായ് തന്നു ഞാൻ (എത്രയോ ജന്മമായ്)