ഓര്‍മ്മകള്‍ കളകളം പാടുന്ന പുഴയുടെ തീരത്തെ കുടിലില്‍ വരാം മാരിവില്ലഴകിനെ മടിയിലിട്ടുറക്കുന്ന മാനത്തിന്‍ മനസ്സു തരാം സ്പന്ദനമറിയും സിരകളിലുതിരും ചന്ദനപുഷ്പങ്ങള്‍ നിദ്രയിലലിയും മിഴികളിലുണരും നിര്‍മ്മലസ്വപ്നങ്ങള്‍ നീയെന്‍ ദാഹം..ദാഹം..ജീവന്‍ തേടും മോഹം ആ...നീയെന്‍ സ്നേഹം സ്നേഹം...ആരോ പാടും ഗീതം ഹം..ആഹാ .ഹ.ഹാ
ഇണയുടെ ഗദ്ഗദം ഇടറുന്ന കുയിലിനു കുഴല്‍ വിളി നീ തരുമോ കടലുകലേഴും ചിമിഴിലൊതുക്കും കവിതയില്‍ നീ വരുമോ ഒരു വരി പാടാന്‍ ഒരു കഥ മൂളാന്‍ ഓര്‍മ്മയില്‍ നീ മാത്രം കുടമണിനാദമുതിര്‍ന്നൊരു വഴിയും തണലും നീ മാത്രം.. ദേവീ..നീയെന്‍ മോഹം തീരാദാഹം ദാഹം ആഹാ...ഹാ....ദേവീ നീയെന്‍ സ്നേഹം.. തീരാമോഹം മോഹം ഹം..ആഹാ.. ഹ.. ഹ
ദേവീ നീയെന്‍ സ്നേഹം തീരാമോഹം മോഹം ആഹാ...ഹാ.. നീയെന്‍ ദാഹം ദാഹം ജീവന്‍ തേടും മോഹം ഹം..ആഹാ..ആ... ആ... ആ ... ആ...