ഈ സന്ധ്യയും പൂക്കളുമീ പുഴയും കുളിർകാറ്റും എന്റേതായെങ്കിൽ ഈയോർമ്മയും ഈ ഗാനവും ഈ മഞ്ഞിൻ കൂടാരവും എന്റേതായെങ്കിൽ സിരകളിലൊഴുകിയ സ്വരജതിയും കരതലമരുളിയ ലയസുഖവും മിഴികളിലഴകിയ മുഴുമതിയും കവിതകളെഴുതിയ നിറനിശയും ഈ ഗോവര ഗാനം പോൽ എൻ നെഞ്ചിൽ പാലൂറും താരാട്ടിൻ ഈണങ്ങളിലുണരുകയായ് മധുരവുമായ് (ഈ സന്ധ്യയും...)
അണിവാനിലെ മധു പൗർണ്ണമി ഇരുളുന്നുവോ കൊതി മാറിയാൽ അതു പിന്നെയും മുഴുതിങ്കളായ് തെളിയുന്നുവോ കരമേകിയാൽ കനവിൽ നാം കാണുന്നതു പതിരാകുന്നു കണ്ണീരിൽ വിളയുന്നതു കതിരാവുന്നു വെറുതേ മോഹത്തിൻ കൈപ്പുനീർ മോന്തിയെൻ ഹൃദയം തേങ്ങുന്നു (ഈ സന്ധ്യയും...)
വിടചൊല്ലിയോ ശലഭങ്ങളും ഇടറുന്നുവോ ദലമർമരം വിരഹങ്ങളിൽ മിഴിനീർക്കണം ഉരുകുന്നുവോ ഹിമബിന്ദുവായ് ഒടുവിൽ നാമറിയുന്നത് നാവുകൾ മാത്രം ഓർമകളിൽ മുറിയുന്നതു മുള്ളുകൾ മാത്രം ഉണരൂ മോഹനമുരളികയിന്നുമെൻ രാവിൻ മൂകതയിൽ (ഈ സന്ധ്യയും...)
Movie/Album name: Poomarathanalil
Sentence Summary: A romantic Malayalam film centered on love and relationships, featuring this duet as one of its melodic highlights.
Song Credits: Music composed for the film Poomarathanalil (1997); sung as a duet (specific lyricist and vocalist credits not available in provided information).
Musical Style: Melodic romantic film song (Melody/light classical-influenced film music typical of late-1990s Malayalam cinema).
Raga Details: Not available.
Key Artists Involved: Not available (specific composer/singer credits for this track not confirmed in provided information).