Kaalpperumaatam kettaal Njaan padippurayolam chellum Kaalththalakilungaathe nadakkum aa Viliyonnu kelkkaan kothikkum Kadavaththu thoni kandilla enthe Enne nee thed ivannillaa (ennodenthine)
Language: Malayalam
എന്നോടെന്തിനീപ്പിണക്കം,ഇന്നു- -മെന്തിനാണെന്നോട് പരിഭവം ഒരുപാട് നാളായ് കാത്തിരുന്നു നീ -യൊരുനോക്ക് കാണാൻ വന്നില്ലാ ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ (എന്നോടെന്തിനീ)
മൈക്കണ്ണെഴുതിയൊരുങ്ങീ ഇന്നും വാൽക്കണ്ണാടിനോക്കീ കസ്തൂരിമഞ്ഞൾക്കുറിവരച്ചു കണ്ണിൽ കാർത്തികദീപം കൊളുത്തീ പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ നീമാത്രമാടാൻ വന്നില്ല്ലാ (എന്നോടെന്തിനീ)
കാൽപ്പെരുമാറ്റം കേട്ടാൽ ഞാൻ പടിപ്പുരയോളം ചെല്ലും കാൽത്തളകിലുങ്ങാതെ നടക്കും ആ വിളിയൊന്ന് കേൾക്കാൻ കൊതിക്കും കടവത്ത് തോണി കണ്ടില്ല എന്തേ എന്നെ നീ തേടിവന്നില്ലാ (എന്നോടെന്തിനീ)