Engine Njaan

1996
Lyrics
Language: English

Engane njaan urakkendu engane njaan unarthendu (2)
En manasin aalilayil pallikollum kannanunni (engane)

Kodi janmam kazhinjaalum nombeduthu kaathirikkum (2)
Amma nenjin aadalode aayar pennaay njaanirikkum (engane)

Engi nilkkum ambaadiyil thengiyoodum kaalindiyaay (2)
Pookkadambaay paikkidaavaay nee anayaan kaathirikkum (engane)
Aattamaadaan thraaniyilla paattu paadaan eenamilla (2)
Maamazhayaay peythunaraan maamayilaay njaanirippoo (engane)
Language: Malayalam

എങ്ങനെ ഞാൻ ഉറക്കേണ്ടു
എങ്ങനെ ഞാൻ ഉണർത്തേണ്ടു
എൻ മനസ്സിൻ ആലിലയിൽ
പള്ളികൊള്ളും കണ്ണനുണ്ണി (എങ്ങനെ ഞാൻ)

കോടിജന്മം കഴിഞ്ഞാലും
നോമ്പെടുത്ത് കാത്തിരിക്കും
അമ്മനെഞ്ചിൻ ആ‍ടലോടെ
ആയർപ്പെണ്ണായ് ഞാനിരിക്കും (എങ്ങനെ ഞാൻ)

ഏങ്ങിനിൽക്കും അമ്പാടിയിൽ
തേങ്ങിയോ‍ടും കാളിന്ദിയായ്
പൂക്കടമ്പായ് പൈക്കിടാവായ്
നീയണയാൻ കാത്തിരിക്കും (എങ്ങനെ ഞാൻ)

ആട്ടമാടാൻ ത്രാണിയില്ല
പാട്ടുപാടാൻ ഈണമില്ല
മാമഴയായ് പെയ്തുണരാൻ
മാമയിലായ് ഞാനിരിപ്പൂ
മാമഴയായ് പെയ്തുണരാൻ
മാമയിലായ് ഞാനിരിപ്പൂ (എങ്ങനെ ഞാൻ)
Movie/Album name: Deshaadanam
Artists