Ee paalthoovalum etho nizhal chaayavum Nin ponnormmayil maayaalayam chaarthave Ee chillolayoonjaalayil Thoovum manjinte muthaaramaay Poruu.....poruu..... Aakaasha theerangal thedi....
Language: Malayalam
ഈ പാൽത്തൂവലും ഏതോ നിഴല്‍ച്ചായവും നിന്‍ പൊന്നോര്‍മ്മയില്‍ മായാലയം ചാർത്തവേ ഈ ചില്ലോലയൂഞ്ഞാലയില്‍ തൂവും മഞ്ഞിന്റെ മുത്താരമായ് പോരൂ.....പോരൂ..... ആകാശതീരങ്ങള്‍ തേടി.... ഈ പാൽത്തൂവലും ഏതോ നിഴല്‍ച്ചായവും
ഈ വിൺകോണില്‍ പൂക്കുന്ന താരാഗണം നീയെന്‍ കണ്ണില്‍ കോര്‍ക്കുന്ന ദീപാങ്കുരം നിലാത്തുള്ളിയായ് തൊടാൻ മിന്നൽത്തടം സ്വരാലാപമായ് തരാം പൈന്തേന്‍കണം പോരൂ.....പോരൂ..... ഈ രാഗഭാവങ്ങള്‍ തേടി.... ഈ പാൽത്തൂവലും ഏതോ നിഴല്‍ച്ചായവും
ഈ പൂങ്കാറ്റിന്‍ കാണാത്തളിർപ്പൊയ്കയില്‍ നീ ഞാന്‍ തേടും...മായാമരാളങ്ങളായ് നിലാച്ചില്ലയില്‍ പറന്നേറാം സ്വയം കിനാത്തുമ്പിയായ് പതിഞ്ഞാടാം പദം പോരൂ.....പോരൂ..... ആലോലമാനങ്ങൾ തേടി...
ഈ പാൽത്തൂവലും ഏതോ നിഴല്‍ച്ചായവും നിന്‍ പൊന്നോര്‍മ്മയില്‍ മായാലയം ചാർത്തവേ ഈ ചില്ലോലയൂഞ്ഞാലയില്‍ തൂവും മഞ്ഞിന്റെ മുത്താരമായ് പോരൂ.....പോരൂ..... ആകാശതീരങ്ങള്‍ തേടി....