ഏതോ യുഗത്തിന്‍റെ സായംസന്ധ്യയില്‍ ചേതോഹരി നാം പിരിഞ്ഞു വേദനയോടെ വേപഥുവോടെ വേര്‍പിരിഞ്ഞകന്നവര്‍ നമ്മള്‍ (ഏതോ)
തളിര്‍ചൂടും ശാഖിയില്‍ കുയിലുകള്‍ പാടി- ത്തളരും സന്ധ്യകള്‍ തോറും പരിചിതമേതോ പദനിസ്വനമെന്‍ പടികള്‍ കടന്നു വരുന്നു ഓര്‍മ്മകളുടെ ഇടനാഴിയിലാരോ ദീപം കാട്ടി വരുന്നു സന്ധ്യാദീപം കാട്ടി വരുന്നു (ഏതോ)