കണ്ണാരം പൊത്തിപാടാം അപ്പൂപ്പനൊരാന കളിക്കാം പുന്നാര കൊച്ചു കേശു വാ വാ വാ...
ഈ കളിയൊരു കളിയല്ലല്ലോ... ഈ ചിരിയൊരു ചിരിയല്ലല്ലോ... കാല്തളയിൽ താളം പോരല്ലോ... അച്ഛന്റൊരു ചിങ്കിരി മുത്തായ് ആടാൻ വാ... അമ്മയ്ക്കൊരു പുഞ്ചിരിമത്താപ്പായ് വായോ... കണ്ണാടിക്കവിളിൽ മറുകും പവിഴച്ചുണ്ടിൽ കുസൃതിക്കൊഞ്ചലുമായ് വാ... ഈ കളിയൊരു കളിയല്ലല്ലോ... ഈ ചിരിയൊരു ചിരിയല്ലല്ലോ... കാല്തളയിൽ താളം പോരല്ലോ...
അപ്പൂപ്പനൊരുങ്ങുമ്പോൾ കുട്ടനൊളിച്ചേ... അമ്മൂമ്മ വരും നേരം ഓടി മറഞ്ഞേ... ആ കയ്യിലൊളിപ്പിച്ചല്ലോ..ഈ കയ്യിലൊളിപ്പിച്ചല്ലോ അമ്മാനപൂപ്പന്തു്... ഞെട്ടില്ലാ വട്ടകയിൽ അമ്മാനച്ചേലുണ്ടോ... അപ്പൂപ്പാ ചൊല്ലുമോ കണ്ടുപിടിക്കാമോ... ഈ കളിയൊരു കളിയല്ലല്ലോ... ഈ ചിരിയൊരു ചിരിയല്ലല്ലോ... കാല്തളയിൽ താളം പോരല്ലോ...
പൊന്നാനത്തുമ്പിക്കു് പട്ടം കെട്ടി കുടവട്ടപ്പാടത്തു് കോലം തുള്ളി മുല്ലപ്പൂം പല്ലു കുരുത്തു ചെത്തിപ്പൂം കവിളു തുടുത്തു കുന്നിമണിച്ചെപ്പു തുറന്നേ വായേ... ചെപ്പൊന്നുതുറന്നേരം മുത്തെല്ലാമെങ്ങു പോയ് അപ്പൂപ്പാ ചൊല്ലുമോ...കണ്ടുപിടിക്കാമോ... (ഈ കളിയൊരു കളിയല്ലല്ലോ....)