Ezhaam Baharinte (Aarunee Jinmakale)

1993
Lyrics
Language: English

Ezhaam baharinte akkare ninnoru
Kasthoori manamulla kaattukattu kaattu kaattu
Thangaluppaappaante viralilu minnana
Mothirakkallinte ranku ranku ranku
Pathirivattathil maanathu lankana
Pathinaalaam raavinte monchu
Monchu monchu monchu

Aaru nee jinmakale
Peru chollaamo
Oorilla perilla
Ozhukum raagam njaan (aaru nee)

Shamsum kamarum kannilothukki
Bhoomiyilirangiyathenthinu nee
Ninneppoloru sundara maarane
Vinnilengum kandilla (aaru nee)

Nisaripponnin pathara maattum
Meniyilothukkiyathengane nee
Raajakumaara nin punchiriyen
Meyyilinakki seenathu (aaru nee)
Language: Malayalam

ഏഴാം ബഹറിന്റെ അക്കരെ നിന്നൊരു
കസ്‌തൂരിമണമുള്ള കാറ്റ് - കാറ്റ് കാറ്റ് കാറ്റ്
തങ്ങളുപ്പാപ്പാന്റെ വിരലില് മിന്നണ
മോതിരക്കല്ലിന്റെ റങ്ക് - റങ്ക് റങ്ക് റങ്ക്
പത്തിരിവട്ടത്തില്‍ മാനത്ത് ലങ്കണ
പതിനാലാം രാവിന്റെ മൊഞ്ച്
മൊഞ്ച്... മൊഞ്ച്... മൊഞ്ച്...

ആരു നീ ജിന്‍‌മകളേ
പേരു ചൊല്ലാമോ
ഊരില്ല... പേരില്ല...
ഒഴുകും രാഗം ഞാന്‍
(ആരു നീ...)

ഷംസും കമറും കണ്ണിലൊതുക്കി
ഭൂമിയിലിറങ്ങിയതെന്തിനു നീ
നിന്നെപ്പോലൊരു സുന്ദരമാരനെ
വിണ്ണിലെങ്ങും കണ്ടില്ല...
(ആരു നീ...)

നിസരിപ്പൊന്നിന്‍ പത്തരമാറ്റും
മേനിയിലൊതുക്കിയതെങ്ങിനെ നീ
രാജകുമാരാ നിന്‍ പുഞ്ചിരിയെന്‍
മെയ്യിലിണക്കി സീനത്ത്...
(ആരു നീ...)
Movie/Album name: Gazal
Artists