ഈ വഴിയേ നിലാവിളക്കുമേന്തി നീ വരവായ്.....വസന്തകാലമായി ഈ വള്ളിക്കുടിലുകളില്‍ പൂമുല്ലത്തിരി തെളിയേ ഒരേ കിനാവിലൂഞ്ഞാലാടാന്‍ ഈ വഴിയേ നിലാവിളക്കുമേന്തി നീ വരവായ്.....വസന്തകാലമായി...
ഇരവിന്‍ നീലശാഖിയില്‍ വിരിയും പൂക്കൾ വാടിയോ പകലിന്‍ ദേവദാരുവും പവിഴം കോര്‍ത്തണിഞ്ഞുവോ വെയിലിന്‍ നടവഴിയില്‍ വെള്ളില്‍ക്കുരുവി കൂടെവന്നു.. ഈ വഴിയേ നിലാവിളക്കുമേന്തി നീ വരവായ്.....വസന്തകാലമായി..
ഒരുനാള്‍ നിന്റെ മുന്നിലെന്‍ ഹൃദയംകാഴ്ചവെച്ചു ഞാന്‍ തരളം നിന്‍കരങ്ങളാല്‍ തഴുകിയോമനിക്കവേ പകരം പ്രിയതരമീ ഗാനംമാത്രം നല്‍കിടാംഞാന്‍