എന്നുള്ളിൻ തീരം മുകുളമണിയുന്നു എൻ നാദം നിന്നോർമ്മയാൽ തരംഗമാകെ എന്നുള്ളിൻ ഓരം ആർദ്രമാക്കുന്നു നീയെന്റെ സംഗീതമേ ഒരു കിനാവിൻ വാടിയിൽ നറുനിലാവിൻ കാന്തിയായ് ഞാൻ നിന്നെ വന്നെതിരേൽക്കും മോഹങ്ങൾ പൊൻപെതിരേൽക്കും പ്രണയസാഗരവീചി തഴുകി വരും ഈ സ്വരം (എന്നും കാമിനികൾ ......)
എങ്ങോ നിൻ ചാരെ ഒഴുകിയെത്തുന്നു ദൂരെ നിൻ ഏകാന്തമാം ഹരിതഭൂവിൽ മുൻപിൽ നിൻ രൂപം കണ്ടു പാടുന്നു എൻ കണ്ണിൻ സായൂജ്യമേ മാരിവില്ലുകൾ നെയ്തു നീ മധുരമൊത്തിരി പെയ്തു നീ രോമാഞ്ചം കൊണ്ടു പൊതിഞ്ഞു ആത്മാവിൽ നിന്നു തുടിക്കെ പ്രണയസൗഭഗ ധാര കോരി വരും ഈ സ്വരം (എന്നും കാമിനികൾ ......)