എന്‍ പൂവേ പൊന്‍പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ലാ ഞാന്‍ കുഞ്ഞാവേ ഓ... (എന്‍ പൂവേ)
പൂവസന്തം പൊന്നുപൂശും പുലര്‍ക്കിനാവിന്‍ തൂവലാലെ അമ്പിളിപ്പൊന്‍മഞ്ചമൊന്നില്‍ നിനക്കു മൂടാന്‍ പുതപ്പു നെയ്യാം നീ പിറന്ന സമയം മുതല്‍ ഞാന്‍ പിരിഞ്ഞ നിമിഷം വരെ ഉല്ലാസം ആനന്ദം കുഞ്ഞോനേ (എന്‍ പൂവേ)
നിന്‍ മനസ്സിന്‍ താളിനുള്ളില്‍ മയില്‍ക്കുരുന്നിന്‍ പീലിയാകാം നീ വിതുമ്പും നോവിലെല്ലാം കുളിര്‍നിലാവായ് ഞാന്‍ തലോടാം നിന്റെ പൂവലിമ നനയുകില്‍ നിന്റെ കുഞ്ഞുമനമുരുകുകില്‍ ആറ്റാനും മാറ്റാനും ഞാനില്ലേ (എന്‍ പൂവേ)