Ee ragam theejwaala

1990
Lyrics
Language: English

Ee raagam theejwaala aalunnu hrudayangal
Ee raavin virimaaril neduveerppin thaalangal
Puzha polum pukayunnee paatturummave (2)
Ee raavin virimaaril neduveerppin thaalangal

Eriyunna shokam swarangalaay maarum
Thakarunna moham padangalaay maarum (2)
Mangi maranju nilaavala nammude
Panchami irulilolikkukayo(2)
Iruvar nammal undu theerkkum
Puthiya prabhayil pulari viriyum
(ee raagam..)

Thudarumee yaathra yugangal poyaalum
Padarumee raagam prakruthiyullolam (2)
Varnna manohara malarukal nammude
Ullile agniyil ninnoru naal(2)
Niravum choorum chorthi mouna
Kavana madhura maala neyyum
(ee raagam,...)
Language: Malayalam

ഈ രാഗം തീജ്വാല ആളുന്നു ഹൃദയങ്ങൾ
ഈ രാവിൻ വിരിമാറിൽ നെടുവീർപ്പിൻ താളങ്ങൾ
പുഴ പോലും പുകയുന്നീ പാട്ടുരുമ്മവേ (2)
ഈ രാവിൻ വിരിമാറിൽ നെടുവീർപ്പിൻ താളങ്ങൾ

എരിയുന്ന ശോകം സ്വരങ്ങളായ് മാറും
തകരുന്ന മോഹം പദങ്ങളായ് മാറും (2)
മങ്ങിമറഞ്ഞു നിലാവല നമ്മുടെ
പഞ്ചമി ഇരുളിലൊളിക്കുകയോ(2)
ഇരുവർ നമ്മൾ ഉണ്ടു തീർക്കും
പുതിയ പ്രഭയിൽ പുലരി വിരിയും
(ഈ രാഗം...)

തുടരുമീ യാത്ര യുഗങ്ങൾ പോയാലും
പടരുമീ രാഗം പ്രകൃതിയുള്ളോളം (2)
വർണ്ണ മണോഹര മലരുകൾ നമുടെ
ഉള്ളിലെ അഗ്നിയിൽ നിന്നൊരു നാൾ (2)
നിറവും ചൂരും ചോർത്തി മൗന
കവന മധുര മാല നെയ്യും
(ഈ രാഗം...)
Movie/Album name: Rosa I love you
Artists