ഏകാന്തതയെ പുല്‍കിഞാനിന്നലെ പുളകം വാരിയണിഞ്ഞപ്പോള്‍ ഏഴിലംപാലതന്‍ ചില്ലയില്‍ വന്നു് ഏതോ പൂങ്കുയില്‍ പാടി ജീവിതം ഒരു പൂവനം (ഏകാന്തതയെ...)
അകലങ്ങളില്‍ നില്‍ക്കും പുഷ്പങ്ങളേ ആകാശ ഗോപുര ശില്പങ്ങളേ ഈ ശ്യാമസുന്ദര സന്ധ്യയില്‍ വന്നു് ഏതോ കാമുകന്‍ പാടി സ്നേഹമേ..നീ പൂമണം (ഏകാന്തതയെ...)
ഹൃദയങ്ങളില്‍ പൂക്കും മോഹങ്ങളേ അനുരാഗ സാഗര തീരങ്ങളേ ആ സ്നേഹഗംഗതന്‍ കരയിലിരുന്നു് ഏതോ ഗായകന്‍ പാടി മോഹമേ..നീ തേന്‍കണം
ഏകാന്തതയെ പുല്‍കി ഞാനിന്നലെ പുളകം വാരിയണിഞ്ഞപ്പോള്‍ ഏഴിലംപാല തന്‍ ചില്ലയില്‍ വന്നു് ഏതോ പൂങ്കുയില്‍ പാടി ജീവിതം ഒരു പൂവനം സ്നേഹമേ നീ പൂമണം മോഹമേ നീ തേന്‍കണം ജീവിതം ഒരു പൂവനം....