Ee raavilo

1986
Lyrics
Language: English

Aa.....aa....

Ee raavilo prathikaarathinay
Rakthadaahiyaay njan
Ente veedu thedidaam
Yakshippanakkaadu vittithaa
Pichippookkal choodiyinnithaa
Porunnithaa... njaan....

Ninakkenthu kaaryam kadakkeda moodhaa
Vivaram kettavane
Aduthente varavil kadannille ninte
Kazhuthu njan thirichodikkum
Ente veedenikku tharunno?
Ninte kadha njan kazhikkano?
Pokunnundo... nee?

Durgaashtami thorum enikkivide
Chila poojakal venameda
Velliyaazhcha thoru thullivarum njan
Shakthiyulla yakshiyaaneda
Ninte raktham njan kudikkano?
Ninteyellu valichoorano?
Porunnithaa.. njaan.....
Language: Malayalam

ആ...ആ ...ആ ...ആ ....
ആ ...ആ ...അ ..അ...ആ ...

ഈരാവിലോ പ്രതികാരത്തിനായ്
രക്തദാഹിയായ് ഞാന്‍
എന്റെ വീടുതേടിടാന്‍
യക്ഷിപ്പനങ്കാടുവിട്ടിതാ
പിച്ചിപ്പൂക്കള്‍ ചൂടിയിന്നിതാ ...
പോരുന്നിതാ ... ഞാന്‍ ...
(ഈരാവിലോ...)

നിനക്കെന്തുകാര്യം കടക്കെടാ മൂഢാ
വിവരം കെട്ടവനേ
അടുത്തെന്റെ വരവില്‍ കടന്നില്ലെ നിന്റെ
കഴുത്തു ഞാന്‍ തിരിച്ചൊടിക്കും
നിനക്കെന്തുകാര്യം കടക്കെടാ മൂഢാ
വിവരം കെട്ടവനേ
അടുത്തെന്റെ വരവില്‍ കടന്നില്ലെ നിന്റെ
കഴുത്തു ഞാന്‍ തിരിച്ചൊടിക്കും
എന്റെ വീടെനിക്കു തരുന്നോ ....
നിന്റെ കഥ ഞാന്‍ കഴിക്കണോ ....
പോകുന്നുണ്ടോ നീ ...?
(ഈരാവിലോ...)

ദുര്‍ഗ്ഗാഷ്ടമി തോറും എനിക്കിവിടെ ചില
പൂജകള്‍ വേണമെടാ
വെള്ളിയാഴ്ച തോറും തുള്ളിവരും ഞാന്‍
ശക്തിയുള്ള യക്ഷിയാണെടാ
ദുര്‍ഗ്ഗാഷ്ടമി തോറും എനിക്കിവിടെ ചില
പൂജകള്‍ വേണമെടാ
വെള്ളിയാഴ്ച തോറും തുള്ളിവരും ഞാന്‍
ശക്തിയുള്ള യക്ഷിയാണെടാ
നിന്റെ രക്തം ഞാന്‍ കുടിക്കണോ ...
നിന്റെയെല്ലു വലിച്ചൂരണോ ...?
പോരുന്നിതാ ഞാന്‍ .....
(ഈരാവിലോ...)
Movie/Album name: Ponnumkudathinum Pottu
Artists