എത്ര പൂക്കാലമിനി എത്ര മധുമാസമതില്‍ എത്ര നവരാത്രികളിലമ്മേ (എത്ര ) നിന്‍ മുഖം തിങ്കളായ് പൂനിലാ പാല്‍ചോരിഞ്ഞെന്നില്‍ വീണലിയുമെന്‍ ദേവീ മിഥിലയിനിയും പ്രിയ ജനകസുതയെയൊരു വിരഹ കഥയാക്കുമോ? പറയുക പറയുക പറയുക നീ ഷണ്മുഖ പ്രിയ രാഗമോ? നിന്നിലെ പ്രേമ ഭാവമോ? എന്നെ ഞാനാക്കും ഗാനമോ? ഒടുവിലെന്റെ ഹൃദയതീരം അണയുമോരഴകിതില്‍ (ഷണ്മുഖ)
എത്ര ദുഃഖങ്ങളിനി എത്ര വനവാസം അതില്‍ എത്ര വിധി വിളയാട്ടമിന്നും! (എത്ര ദുഃഖങ്ങളിനി) കണ്ണുനീര്‍ കുമ്പിളില്‍ മുത്തുമായ് വന്നു നീ മണ്ണില്‍ വീണുരുകുമോ വീണ്ടും അരചനിനിയും നിന്നെ എരിയും തീയില്‍ നിര്‍ത്തി അമൃത കലയാക്കുമോ? തെളിയുക തെളിയുക തെളിയുക നീ (ഷണ്മുഖ)