എൻ അന്തരംഗത്തിൻ നീരദവാടിയിൽ ഇന്ദ്രധനുസ്സായ് വിടർന്നവൾ നീ എൻ രാഗ ചിന്ത തൻ അഞ്ജനപ്പൊയ്കയിൽ നാളീകമായ് വിരിഞ്ഞവൾ നീ (എൻ അന്തരംഗത്തിൻ...)
ശ്യാമമേഘങ്ങൾ തൻ ചാമരം വാങ്ങിയ കാനനച്ഛായയിലൂടെ (2) മോഹങ്ങളോ മയില്പീലിയുമായ് വന്നൂ ഞാനെന്റെ പ്രാണനെ കാത്തു നില്പൂ (എൻ അന്തരംഗത്തിൻ...)
കർണ്ണികാരങ്ങൾ തൻ പൊൻകുട ചൂടിയ ഹരിത തടങ്ങളിലൂടെ (2) ബാല്യസ്മരണ തൻ രോമാഞ്ചമായ് വന്നു ഞാനെന്റെ ദേവിയെ നോക്കി നില്പൂ
എൻ അന്തരംഗത്തിൻ നീരദവാടിയിൽ ഇന്ദ്രധനുസ്സിൻ നിറലയങ്ങൾ എൻ രാഗ ചിന്ത തൻ അഞ്ജനപ്പൊയ്കയിൽ നാളീകമായ് വിരിഞ്ഞവൾ നീ എൻ അന്തരംഗത്തിൻ നീരദവാടിയിൽ ഇന്ദ്രധനുസ്സിൻ നിറലയങ്ങൾ
Movie/Album name: Mounanombaram
Sentence Summary: Mounanombaram is a 1985 Malayalam film centered on a mute woman named Devaki and the emotional struggles surrounding her silence, family relationships, and love.
Song Credits: Sung by K. J. Yesudas; composed by Ilaiyaraaja; lyrics by Sreekumaran Thampi.
Musical Style: Melodic film song with classical Carnatic influences, rendered in a slow, devotional-leaning tempo.
Raga Details: Set in a Carnatic raga scale (widely identified as a Sampoorna-style raga with a gentle, Bhairavi-adjacent melodic feel).
Key Artists Involved: Ilaiyaraaja (music), Sreekumaran Thampi (lyrics), K. J. Yesudas (vocals), associated with the film featuring Mammootty.
Scene Context: The song reflects the inner voice and unspoken emotions of the mute protagonist, conveying her thoughts and longing through music.