Ethra maychalum manju pokatha Susmithathin nilavumay Anyayay doore nilpathenthe Ee mounam enne thalarthunnoo (enthino ?0
Language: Malayalam
എന്തിനോ? എന്തിനോ? എന്തിനോ കൊച്ചു തെന്നലായ് എന്റെ വീഥിയില്‍ നീ വന്നുപോയ്, ഒന്നു മിന്നി കൊഴിഞ്ഞു മാറുന്ന മിന്നലായ് വന്നു മാഞ്ഞു പോയ്, എങ്കിലും.. എങ്കിലും എന്റെ അന്തരാത്മാവില്‍ നിത്യഗദ്ഗദമായ് നീ, നിദ്രയില്‍ വന്നു നുള്ളി നോവിക്കും വ്യര്‍ദ്ധ സ്വപ്നതരംഗമായ്
ഒന്നു കാണുവാന്‍ ഏറെ മിണ്ടുവാന്‍ മോഹമുണ്ടെനിക്കെപ്പൊഴും തൊട്ടു പോലുമശുദ്ധമാക്കില്ല നിന്റെ മുഗ്ദ്ധ മുഖാംബുജം
അല്‍പ്പം മാറിയകന്നു നിന്നു ഞാന്‍ നിത്യസൗഭകം നേടിടാന്‍ അത്ര മാത്രം കൊതിയെനിക്കുണ്ടു മല്‍സഖീ , മല്‍സഖീ ജീവനാണു നീ