En manassil

1984
Lyrics
Language: English

En manassil nee vidaroo
En maaril nee padaroo
(en manassil...)
Alaraay ithalviriyoo
Thenaay athil nirayoo
(alaraay....)
Priyasakhi mozhiyumbol raagasudha raagasudha
En chethanayil modanadi
Maanasaveenayil unarukayaay
Njaan meettaam maniveena
Athu meettaan njaanille
Raagaardramee youvvanam
Aa....aaraadyamee sangamam
En manassil nee vidaroo
En maaril nee padaroo
Alaraay ithalviriyoo
Thenaay alinjirayoo

Pushpichu vidarum swapnangal iruthu
Anuraagahaaram njaan chaarthattayo
Vaarthinkalkalathan kiranangal korthu
Nin maaril njaan mudra chaarthattayo
Paalaazhithirayil thencholayaayi
Naam nedam oru layaleenatha
(paalaazhithirayil......)
Njaan meettaam maniveena
Athu meettaan njaanille
Raagaardramee youvvanam
Aa....aaraadyamee sangamam

Eriyunna manassil kariyunna kanavil
Dinamenni dinamenni kazhiyunnu njaan
Nee kanda kanavum njaan konda kulirum
Ithalchoodi kathirchoodi onnikkayaay
Oru naalil nalkaan njaanente manassil
Korkkunnathellaam nilanilkkumo
Njaan meettaam maniveena
Athu meettaan njaanille
Raagaardramee youvvanam
Aa....aaraadyamee sangamam

En manassil nee vidaroo
En maaril nee padaroo
Alaraay ithalviriyoo
Thenaay athil nirayoo
(alaraay.....)
Language: Malayalam

എൻ മനസ്സിൽ നീ വിടരൂ
എൻ മാറിൽ നീ പടരൂ
(എൻ മനസ്സിൽ...)
അലരായ് ഇതൾ വിരിയൂ
തേനായ് അതിൽ നിറയൂ
(അലരായ്....)
പ്രിയസഖി മൊഴിയുമ്പോൾ രാഗസുധ രാഗസുധ
എൻ ചേതനയിൽ മോദനദി
മാനസവീണയിൽ ഉണരുകയായ്
ഞാൻ മീട്ടാം മണിവീണ
അതു മീട്ടാൻ ഞാനില്ലേ
രാഗാർദ്രമീ യൌവ്വനം
ആ....ആരാധ്യമീ സംഗമം
എൻ മനസ്സിൽ നീ വിടരൂ
എൻ മാറിൽ നീ പടരൂ
അലരായ് ഇതൾ വിരിയൂ
തേനായ് അതിൽ നിറയൂ

പുഷ്പിച്ചു വിടരും സ്വപ്നങ്ങൾ ഇറുത്ത്
അനുരാഗഹാരം ഞാൻ ചാർത്തട്ടയോ
വാർത്തിങ്കൾകലതൻ കിരണങ്ങൾ കോർത്ത്
നിൻ മാറിൽ ഞാൻ മുദ്ര ചാർത്തട്ടയോ
പാലാഴിത്തിരയിൽ തേഞ്ചോലയായി
നാം നേടണം ഒരു ലയലീനത
(പാലാഴിത്തിരയിൽ......)
ഞാൻ മീട്ടാം മണിവീണ
അതു മീട്ടാൻ ഞാനില്ലേ
രാഗാർദ്രമീ യൌവ്വനം
ആ....ആരാധ്യമീ സംഗമം

എരിയുന്ന മനസ്സിൽ കരിയുന്ന കനവിൽ
ദിനമെണ്ണി ദിനമെണ്ണി കഴിയുന്നു ഞാൻ
നീ കണ്ട കനവും ഞാൻ കൊണ്ട കുളിരും
ഇതൾചൂടി കതിർചൂടി ഒന്നിക്കയായ്
ഒരു നാളിൽ നൽകാൻ ഞാനെന്റെ മനസ്സിൽ
കോർക്കുന്നതെല്ലാം നിലനില്ക്കുമോ
ഞാൻ മീട്ടാം മണിവീണ
അതു മീട്ടാൻ ഞാനില്ലേ
രാഗാർദ്രമീ യൌവ്വനം
ആ....ആരാധ്യമീ സംഗമം

എൻ മനസ്സിൽ നീ വിടരൂ
എൻ മാറിൽ നീ പടരൂ
അലരായ് ഇതൾ വിരിയൂ
തേനായ് അതിൽ നിറയൂ
(അലരായ്.....)
Movie/Album name: Thennal Thedunna Poovu
Artists