Naanam aayiram naanam enteyullil pookkum neram Vinnin bimbam pole minnum ninte baalyamithaa Uyirin uyiraay enikkennum neeyallo ninte Kunjikkaram oru malarvallipol enne chuttidumpol
Language: Malayalam
എന്നോമല്‍ സോദരിക്കെന്തു ഞാനേകും ഇന്നീ പുണ്യനാളില്‍ (എന്നോമല്‍) നിന്റെ മന്ദസ്‌മിതം ഒരു വാസന്തമായ് എന്നില്‍ പൂവിടുമ്പോള്‍....
(എന്നോമല്‍...)
കാലം, പോയൊരു കാലം വന്നെന്നുള്ളം പുല്‍കും നേരം പൊന്നിന്‍ തുമ്പി പോലെ തെന്നും നീയാം പൈതലിതാ കണ്ണായ് കരളായ് എനിക്കെന്നും നീയല്ലോ - നിന്റെ കൊഞ്ചും മൊഴി ഒരു തേനാറുപോല്‍ എന്നില്‍ ഒഴുകിടുമ്പോള്‍
(എന്നോമല്‍...)
നാണം, ആയിരം നാണം എന്റെയുള്ളില്‍ പൂക്കും നേരം വിണ്ണിന്‍ ബിംബം പോലെ മിന്നും നിന്റെ ബാല്യമിതാ ഉയിരിന്‍ ഉയിരായ് എനിക്കെന്നും നീയല്ലോ - നിന്റെ കുഞ്ഞിക്കരം ഒരു മലര്‍വല്ലിപോല്‍ എന്നെ ചുറ്റിടുമ്പോള്‍