എന്നും പുതിയ പൂക്കള്‍ എങ്ങും പുതിയ പൂക്കള്‍ നമുക്കു വേണ്ടി വിടർത്തിടുന്നു കാലം നമുക്കു വേണ്ടി നിറച്ചിടുന്നു താലം (എന്നും പുതിയ....) എന്നും പുതിയ പൂക്കള്‍
കുളിരുകൾ കോരി പടവുകള്‍ കേറി പുലരും ജീവിതമേ (കുളിരുകള്‍.....) നാളുകൾ തോറും മുറുകും ബന്ധം അരുളും സൗഭാഗ്യമേ ഈ പൂഴിയിൽ നിങ്ങൾ സ്വർഗ്ഗം തീർക്കുന്നു (എന്നും പുതിയ....)
കനവുകള്‍ എല്ലാം കതിരുകൾ ചൂടി ദിനവും ഉത്സവമായ് (കനവുകള്‍....) താരിളം പാദം ഇളകും നേരം കരളിൽ മാധവമായ് ഈ ആലയം ഏതോ അഴകിൽ മുങ്ങുന്നു (എന്നും പുതിയ....)