Eeshwara jagadeeshwara

1982
Lyrics
Language: English

Easwara jagadeeswara
Ee vili kelkkoo sarveswara
Novum en athmavin
Rodanam kelkkoo akhileswara

Oozhiye theerthathum aazhiye theerthathum
Azhakukal theerthathum neeye
Oomayaay andhanay enthinu neeyente
Unniye mannilayachu ennil kannuneer nirachu
(easwara)

Mannil niranjathum vinnil niranjathum
Ellamarinjathum neeye
Njan nokki nilkkave enthinu neeyente
Unniye angu vilichu enne thamassil vedinju
(easwara)
Language: Malayalam

ഈശ്വരാ... ജഗദീശ്വരാ...
ഈ വിളി കേള്‍ക്കൂ സര്‍വ്വേശ്വരാ
നോവുമെന്നാത്മാവിന്‍
രോദനം കേള്‍ക്കൂ അഖിലേശ്വരാ

(ഈശ്വരാ)

ഊഴിയെ തീര്‍ത്തതും ആഴിയെ തീര്‍ത്തതും
അഴകുകള്‍ തീര്‍ത്തതും നീയേ (ഊഴിയെ)
ഊമയായ് അന്ധനായ് എന്തിനു നീയെന്റെ
ഉണ്ണിയെ മണ്ണിലയച്ചു, എന്നില്‍ കണ്ണീര്‍ നിറച്ചു

(ഈശ്വരാ)

മണ്ണില്‍ നിറഞ്ഞതും വിണ്ണില്‍ നിറഞ്ഞതും
എല്ലാമറിഞ്ഞതും നീയേ (മണ്ണില്‍)
ഞാന്‍ നോക്കിനില്‍ക്കവേ എന്തിനു നീയെന്റെ
ഉണ്ണിയെയങ്ങു വിളിച്ചു, എന്നെ തമസ്സില്‍ വെടിഞ്ഞു

(ഈശ്വരാ)
Movie/Album name: Sree Ayyappanum Vaavarum
Artists