ഈ മുഖം തൂമുഖം വിടരും അഴകിൻ സോപാനം അ ആ ആ ആഹഹാ ഈ സ്വരം സുന്ദരം പകരും സ്വപ്നമകരന്ദം അ ആ ആ ആഹഹാ ഒന്നുചേരും വേളയിൽ ജീവനും ജീവനും സ്വർഗം തേടുകയായ് (ഈ മുഖം തൂമുഖം)
പുലരിക്കാറ്റിൻ കളിയൂഞ്ഞാലാടി പനിനീർപ്പൂക്കൾ കുളിർമാല്യം ചൂടി നിന്നെയും കാത്തിതാ വാടിയിൽ ഇരുമിഴിനീലം ആ വാനിൽ നിറഞ്ഞു ഇളവെയിലും പൂവിതൾ നീളെ വിരിച്ചു നിന്റെ പൂമേട്ടിലീ വാസരം സ്വാഗതമരുളീ പ്രകൃതീദേവി നിനക്കായ് ഓമനേ (ഈ മുഖം തൂമുഖം)
കനവുകൾ നൽകും സ്വരമണികൾ ചൂടി കനകം പാവും കതിർമണികൾ തേടി വന്നിതാ നെൽവയൽക്കുരുവികൾ കുരുവികൾ പാടും കളഗീതം പോലും അരുവിയിൽ അലിയും ദ്രുതതാളം പോലും സംഗമപ്പുലരിയെ വാഴ്ത്തിയോ സ്വാഗതമരുളീ പ്രകൃതീദേവി നിനക്കായ് ഓമനേ (ഈ മുഖം തൂമുഖം)