എന്റെ കഥ ഇത് നിന്റെ കഥ ഇത് താരുണ്യത്തിന് കടങ്കഥ ജീവിത വിചിത്ര ചിത്രശാലയില്‍ ദൈവം കാട്ടും തിരക്കഥ
(എന്റെ...)
നടീനടന്മാര് നാമല്ലോ ആസ്വാദകരും നാമല്ലോ ആട്ടം പാട്ടും സ്റ്റണ്ടും ഇടിയും അഭിനയിക്കുവോര്‍ നാമല്ലോ
(എന്റെ...)
സമയമാണതിന് സംവിധായകന് ഛായാഗ്രഹണം സൂര്യന് കരയിക്കുന്നു ചിരിപ്പിക്കുന്നു കഥയിലെ സംഭവപരമ്പര
(എന്റെ...)
ഒടുക്കമെന്തെന്ന് ആര്‍ക്കറിയാം ശുഭാന്ത്യമോ അതു ദുരന്തമോ കാലം ചുറ്റും റീലുകളെല്ലാം കണ്ടാലപ്പോള്‍ ചൊല്ലാം
(എന്റെ...)
Movie/Album name: Ithu Njangalude Kadha
Sentence Summary: The 1982 Malayalam film Ithu Njangalude Kadha revolves around the intertwined lives and struggles of ordinary people, exploring how individual stories become part of a shared collective narrative.
Song Credits:
- Song: Ente Kadha Ninte Kadha
- Film: Ithu Njangalude Kadha (1982)
- Lyricist: Poovachal Khader
- Music Director: Shyam
- Singer: K. J. Yesudas
Musical Style: Melodic Malayalam film song with a philosophical, reflective tone typical of early 1980s Malayalam cinema—soft orchestration with a contemplative vocal delivery.
Raga Details: Information not available.
Key Artists Involved: K. J. Yesudas (vocals), Shyam (music), Poovachal Khader (lyrics).