ഈ ജ്വാലയിൽ പാവം മനുഷ്യൻ എരിയുമ്പോൾ സ്മൃതിയിൽ ഉതിരും മുറിവിൽ പതിയുന്നു ശരങ്ങൾ ശരങ്ങൾ ശരങ്ങൾ (ഈ ജ്വാലയിൽ)
എവിടെയോ ആശകൾ എവിടെയോ പാതകൾ ഇരുളിൻ തീരത്തെ എകാകികൾ നിഴലിൻ ലോകത്തെ സഞ്ചാരികൾ കർമ്മപഥങ്ങളിൽ ജീവിതം എന്നും അഴലുകളിൽ (ഈ ജ്വാലയിൽ)
എവിടെയോ മോചനം എവിടെയോ സാന്ത്വനം വിധിയിലാഴുന്ന അപരാധികൾ മൃതി തൻ കണ്ണിലെ കൂട്ടാളികൾ ജന്മപഥങ്ങളിൽ ജീവികൾ എന്നും തടവുകളിൽ (ഈ ജ്വാലയിൽ)
Movie/Album name: Saravarsham
Movie Summary:Saravarsham (1982) is a Malayalam film centered on the intertwined lives of characters navigating love, sacrifice, and emotional turmoil, with the song "Ee Jwaalayil" expressing intense inner anguish.