Enikku chuttum

1982
Lyrics
Language: English

Enikku chuttum pambaram karangana bhoomi - aliyo
Enikku chuttum pambaram karangana bhoomi - hahahaa
Ippol chirikkaam pottikkarayaam - hihihyoom
Chirikkaam karayaam
Noolillaappattam pole appooppanthaadi pole parakkaam
Maanathu parakkaam ayyo
Enikku chuttum pambaram karangana bhoomi

Saare, mathi saare, o, korachu korachu, korachu

Padinjaare kaattilu paathiraanerathu paravan vaattana pattaylla
Anthikku chenthengin chottilirunnu anthonees monthana kallalla (2)
Ithu muthalaalimaarude marunnaanu
Ithinte sukhamonnu vereyaanu - ayyo

Enikku chuttum - ayyo
Enikku chuttum pambaram karangana bhoomi

He, akathotto, njaano,
Edi, saaranmaarenthu vivhaarikkovode
H....he....he...

Hhh... hahaha...
Kanneeru kaatti pollaappukoottana pennungalkkonninum vivaramilla
Saare, kshamikkanam, ee pennungalkkoru vivaromilla
Kanneeru kaatti pollaappukoottana pennungalkkonninum vivaramilla
Chankeduthavarude munpilu vechaalum chankaanennavar parayoolla

Podi, ninte- um....., updesham
Muthalaalimaarude marunnaanu
Penne, muthalaalimaarude marunnaanu
Ithinte sukhamonnu vereyaanu
Ayyo....

Enikku chuttum pambaram karangana bhoomi
Hahahahaa....
Ippo chirikkaam haa pottikkarayaam - hahhe
Chirikkaam ha pottikkarayaam
Noolillaappattam pole appooppanthaadi pole parakkaam
Maanathu parakkaam
Language: Malayalam

എനിക്കു ചുറ്റും പമ്പരം കറങ്ങണ ഭൂമി - അളിയോ
എനിക്കു ചുറ്റും പമ്പരം കറങ്ങണ ഭൂമി - ഹഹഹാ
ഇപ്പോള്‍ ചിരിക്കാം പൊട്ടിക്കരയാം - ഹിഹിഹ്യൂം
ചിരിക്കാം കരയാം
നൂലില്ലാപ്പട്ടം പോലെ അപ്പൂപ്പന്‍ താടി പോലെ പറക്കാം
മാനത്തു പറക്കാം അയ്യോ...
എനിക്കു ചുറ്റും പമ്പരം കറങ്ങണ ഭൂമി

സാറേ, മതി സാറേ, ഓ, കൊറച്ചു് കൊറച്ചു്, കൊറച്ചു്

പടിഞ്ഞാറേ കാട്ടിലു് പാതിരാനേരത്തു് പരവന്‍ വാറ്റണ പട്ടയല്ല
അന്തിക്കു ചെന്തെങ്കിന്‍ ചോട്ടിലിരുന്നു അന്തോണീസ്സു് മോന്തണ കള്ളല്ല (2)
ഇതു മുതലാളിമാരുടെ മരുന്നാണു്
ഇതിന്റെ സുഖമൊന്നു വേറെയാണു് - അയ്യോ

എനിക്കു ചുറ്റും - അയ്യോ
എനിക്കു ചുറ്റും പമ്പരം കറങ്ങണ ഭൂമി

ഹേ, അകത്തോട്ടോ, ഞാനോ,
എടി, സാറന്മാരെന്തു വിചാരിക്കുവോടേ
ഹ്.. ഹേ... ഹേ...

ഹ്ഹ്ഹ്... ഹഹഹാ
കണ്ണീരു കാട്ടി പൊല്ലാപ്പുകൂട്ടണ പെണ്ണുങ്ങള്‍ക്കൊന്നിനും വിവരമില്ല
സാറേ, ക്ഷമിക്കണം, ഈ പെണ്ണുങ്ങള്‍ക്കൊരു വിവരോവില്ല
കണ്ണീരു കാട്ടി പൊല്ലാപ്പുകൂട്ടണ പെണ്ണുങ്ങള്‍ക്കൊന്നിനും വിവരമില്ല
ചങ്കെടുത്തവരുടെ മുമ്പിലു വെച്ചാലും ചങ്കാണെന്നവര്‍ പറയൂല്ല

പോടി, നിന്റ- ഉം.. , ഉപദേശം
മുതലാളിമാരുടെ മരുന്നാണു്
പെണ്ണേ, മുതലാളിമാരുടേ മരുന്നാണു്
ഇതിന്റെ സുഖമൊന്നു വേറെയാണു്
അയ്യോ...

എനിക്കു ചുറ്റും പമ്പരം കറങ്ങണ ഭൂമി
ഹഹഹഹാ..
ഇപ്പോ ചിരിക്കാം ഹാ പൊട്ടികരയാം - ഹഹ്ഹേ
ചിരിക്കാം ഹാ പൊട്ടികരയാം
നൂലില്ലാപ്പട്ടം പോലെ അപ്പൂപ്പന്‍താടി പോലെ പറക്കാം
മാനത്തു പറക്കാം
Movie/Album name: Aayudham
Artists