എങ്ങും സന്തോഷം എങ്ങും ഉന്മേഷമേകും പൂവുകൾ കണ്ണിന്നാനന്ദം കാതിൽ സംഗീതമേകും പക്ഷികൾ (എങ്ങും സന്തോഷം.....) ഈ പൂക്കൾ പോലെ നിങ്ങൾ മണ്ണിൽ പെയ്യൂ നറുമണം ഈ പാടും പറവപോലെ മണ്ണിൽ തൂവൂ തേൻകണം ലലല്ലാലലാ...ലലല്ലാലലാ - 2
കുന്നിൻ പാദം കഴുകി അരുവികൾ എങ്ങോ പോകുന്നു രാവും പകലും കരയുടെ കുമ്പിളിൽ തണ്ണീർ നല്കുന്നു ലാല്ലലാ ലാല്ലലാ ലലലലലാ - 2 കുന്നിൻ പാദം കഴുകി അരുവികൾ എങ്ങോ പോകുന്നു രാവും പകലും കരയുടെ കുമ്പിളിൽ തണ്ണീർ നല്കുന്നു അരുവികൾപോൽ ഒഴുകേണം അഴകുകളേ ഈ മണ്ണിൽ ഇനി നിങ്ങൾ പണിയേണം ഒരു സ്നേഹസ്വർഗ്ഗം ലലല്ലാലലലാ...ലലല്ലാലലലാ - 2
ഏതു പകലും കരിനിറമാക്കാൻ കൈകൾ നീളുന്നു ഗാനമൂട്ടും കിളിയുടെ നെഞ്ചിൽ അമ്പുകളെയ്യുന്നു ലാല്ലലാ ലാല്ലലാ ലലലലലാ - 2 ഏതു പകലും കരിനിറമാക്കാൻ കൈകൾ നീളുന്നു ഗാനമൂട്ടും കിളിയുടെ നെഞ്ചിൽ അമ്പുകളെയ്യുന്നു തിന്മകൾതൻ എതിരായി നന്മകൾതൻ ഉറവായി ഇനി നിങ്ങൾ എഴുതേണം ഒരു സ്നേഹഗീതം ലലല്ലാലലലാ...ലലല്ലാലലലാ - 2 (എങ്ങും സന്തോഷം...)
Movie/Album name: Chilanthivala
Movie Summary:Chilanthivala is a 1982 Malayalam film centered on a womanizer and the consequences of his deceptive relationships, with the spider's web serving as a metaphor for entrapment.
Song Credits: Not available.
Musical Style: Melodic Malayalam film song with a light, upbeat orchestration typical of early 1980s Malayalam cinema.