En Paattinu chirakukal [F]

1981
Lyrics
Language: English

En paattinu chirakukal vidarnnenkil
Ava panineer visharikalaayenkil
Bhaavanayilam thennalaayenkil
Athil parimalamaay ninne thazhukiyenkil

Ninte thalodalil novin chillayum
Punchirippoo choodumallo
Kudilum maalikayaakumallo
Evideyum swarggam uyarumallo
En praarthana safalamaay theernnenkil
Varum janmathilum naam aduthenkil

Nin virimaarile choodilalinjaal
Ethu paayum pooviri thaan
Karinthiri kaarthika deepamallo
Irulil neeyee velichamallo
Neduveerppukal poovukalaayenkil ava
Nin niramaalayaay theernnenkil
Language: Malayalam

എന്‍ പാട്ടിനു ചിറകുകള്‍ വിടർന്നെങ്കിൽ
അവ പനിനീർ വിശറികളായെങ്കിൽ (2)
ഭാവനയിളം തെന്നലായെങ്കിൽ
അതിൽ പരിമളമായ് നിന്നെ തഴുകിയെങ്കിൽ
(എൻ പാട്ടിനു..)

നിന്റെ തലോടലിൽ നോവിൻ ചില്ലയും
പുഞ്ചിരിപ്പൂ ചൂടുമല്ലോ (2)
കുടിലും മാളികയാകുമല്ലോ
എവിടെയും സ്വർഗ്ഗം ഉയരുമല്ലോ
എൻ പ്രാർഥന സഫലമായ് തീർന്നെങ്കിൽ
വരും ജന്മത്തിലും നാം അടുത്തെങ്കിൽ
(എൻ പാട്ടിനു..)

നിൻ വിരിമാറിലെ ചൂടിലലിഞ്ഞാൽ
ഏതു പായും പൂവിരി താൻ (2)
കരിന്തിരി കാർത്തികദീപമല്ലോ
ഇരുളിൽ നീയീ വെളിച്ചമല്ലോ
നെടുവീർപ്പുകൾ പൂവുകളായെങ്കിൽ
അവ നിൻ നിറമാലയായ് തീർന്നെങ്കിൽ
(എൻ പാട്ടിനു..)
Movie/Album name: Grihalakshmi
Artists