En Nayanangal

1981
Lyrics
Language: English

En nayanangal..... niranjirikkombol.....
Engane.... njaanurangum....
En nayanangal niranjirikkombol engane njaanurangum....
Engane njaanurangum
Ente vishaadam unarnnirikkumbol engane njaanurangum
En nayanangal niranjirikkumbol engane njaanurangum....
Engane njaanurangum

Ullil ninnum malarukal pookkum yaamangalthan nishwaasangal - 2
Ente manassin mookathathorum maattolikollum neram
(en nayanangal.....)

Thaane eriyum pakayude theeyil veenadiyum nishwaasangal - 2
Ente hrudantha thaazhvara thannil oru kili thengum nimisham

En nayanangal niranjirikkumbol engane njaanurangum....
Engane njaanurangum
Ente vishaadam unarnnirikkumbol engane....... njaanurangum.....
Language: Malayalam

എൻ നയനങ്ങൾ..... നിറഞ്ഞിരിക്കുമ്പോൾ.....
എങ്ങനെ.... ഞാനുറങ്ങും....
എൻ നയനങ്ങൾ നിറഞ്ഞിരിക്കുമ്പോൾ എങ്ങനെ ഞാനുറങ്ങും....
എങ്ങനെ ഞാനുറങ്ങും
എന്റെ വിഷാദം ഉണർന്നിരിക്കുമ്പോൾ എങ്ങനെ ഞാനുറങ്ങും
എൻ നയനങ്ങൾ നിറഞ്ഞിരിക്കുമ്പോൾ എങ്ങനെ ഞാനുറങ്ങും....
എങ്ങനെ ഞാനുറങ്ങും

ഉള്ളിൽ നിന്നും മലരുകൾ പൂക്കും യാമങ്ങൾതൻ നിശ്വാസങ്ങൾ - 2
എന്റെ മനസ്സിൻ മൂകതതോറും മാറ്റൊലികൊള്ളും നേരം
(എൻ നയനങ്ങൾ.....)

താനേ എരിയും പകയുടെ തീയിൽ വീണടിയും നിശ്വാസങ്ങൾ - 2
എന്റെ ഹൃദന്ത താഴ്വര തന്നിൽ ഒരു കിളി തേങ്ങും നിമിഷം

എൻ നയനങ്ങൾ നിറഞ്ഞിരിക്കുമ്പോൾ എങ്ങനെ ഞാനുറങ്ങും....
എങ്ങനെ ഞാനുറങ്ങും
എന്റെ വിഷാദം ഉണർന്നിരിക്കുമ്പോൾ എങ്ങനെ....... ഞാനുറങ്ങും.....
Movie/Album name: Visham
Artists