Ente swapnaveenayilennumore gaanam
Ente swarggaseemayilennumore thaalam
Hridayadevathe enikku nee maathram
(ente swapna)
Kadhaparayum kannukalilorindrajaalam - ninte
Kavithayoorum chundinayil pushyaraagam
Kadalippoonkavilithalil kaamante kaliyarangil
Kaliyaadum naanathin kathirolikal
Sindoorakkathirmanikall
(ente swapna)
Akathaaril aananda pranayanaivedyam - ninte
Anubhoothikal thaalamidum panchavaadyam
Manassinte thaazhvarayil anuraaga madhuvaniyil
Malarittu nilkkunna mallike...ente mohamallike
(ente swapna)
എന്റെ സ്വപ്നവീണയിലെന്നുമൊരേ ഗാനം
എന്റെ സ്വര്‍ഗ്ഗസീമയിലെന്നുമൊരേ താളം
ഹൃദയദേവതേ എനിക്കു നീ മാത്രം
(എന്റെ സ്വപ്ന...)
കഥപറയും കണ്ണുകളിലൊരിന്ദ്രജാലം - നിന്റെ
കവിതയൂറും ചുണ്ടിണയില്‍ പുഷ്യരാഗം
കദളിപ്പൂങ്കവിളിതളില്‍ കാമന്റെ കളിയരങ്ങില്‍
കളിയാടും നാണത്തിന്‍ കതിരൊളികള്‍
സിന്ദൂരക്കതിര്‍മണികള്‍...
(എന്റെ സ്വപ്ന...)
അകതാരില്‍ ആനന്ദപ്രണയനൈവേദ്യം - നിന്റെ
അനുഭൂതികള്‍ താളമിടും പഞ്ചവാദ്യം
മനസ്സിന്റെ താഴ്വരയില്‍ അനുരാഗമധുവനിയില്‍
മലരിട്ടുനില്‍ക്കുന്ന മല്ലികേ... എന്റെ മോഹമല്ലികേ...
(എന്റെ സ്വപ്ന...)
Movie/Album name: Randu Mukhangal
Artists