Enthaanu chetta nenjilakum nottam

1981
Lyrics
Language: English

Enthaanu chettaa nenchilalkum nottam
Enthonninaanee kalla vilayaattam
Vaattaathe nokkiyenne ente chellettan
Aadaan paadaan vaa vaa kanne ponne nee
(enthaanu chettaa ..)

Ennullil neeyirunnu thaalamidoo
Vallaatha pollaappil thalliyidunnu
Kannodu kannukal kaiyyodu kaiyyukal
Cheraathe cherum pinne paaraake maarum
Ullasavela nammalkkullaasa melam
Ninnodu chollaanoru kaariyam
Ithu kettaalum kettaalum rahasyam
(enthaanu chettaa ..)

Ennennum naamivide veshamidunnu
Ennaalum thee poottaathaasha chodunnu
Naadaaya naadukal roadaaya roadukal
Nammalkku swantham ellaam nammalkkengum veedu
Ellarum kelkkaanoru kaariyam
Ini thannaalum thannaalum naanayam
(enthaanu chettaa ..)
Language: Malayalam

എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം
എന്തോന്നിനാണീ കള്ള വിളയാട്ടം
വാട്ടാതെ നോക്കിയെന്നെ എന്റെ ചെല്ലേട്ടൻ
ആടാൻ പാടാൻ വാ വാ കണ്ണേപൊന്നേ നീ
(എന്താണു ചേട്ടാ..)

എന്നുള്ളിൽ നീയിരുന്നു താളമിടുന്നു
വല്ലാത്ത പൊല്ലാപ്പിൽ തള്ളിയിടുന്നു
കണ്ണോടു കണ്ണുകൾ കൈയോടു കൈയുകൾ
ചേരാതെ ചേരും പിന്നെ പാരാകെ മാറും
ഉല്ലാസവേള നമ്മൾക്കുല്ലാസ മേളം
നിന്നോടു ചൊല്ലാനൊരു കാരിയം
ഇത് കേട്ടാലും കേട്ടാലും രഹസ്യം
(എന്താണു ചേട്ടാ..)

എന്നെന്നും നാമിവിടെ വേഷമിടുന്നു
എന്നാലും തീ പൂട്ടാതാശ ചുടുന്നു
നാടായ നാടുകൾ റോഡായ റോഡുകൾ
നമ്മൾക്ക് സ്വന്തം എല്ലാം നമ്മൾക്ക് ബന്ധം
പോണേടം നാട് നമ്മൾക്കെങ്ങെങ്ങും വീട്
എല്ലാരും കേൾക്കാനൊരു കാരിയം
ഇനി തന്നാലും തന്നാലും നാണയം
(എന്താണു ചേട്ടാ..)
Movie/Album name: Pinneyum Pookkunna Kaadu
Artists