En arumappenkidaave

1980
Lyrics
Language: English

En arumappenkidaave punchiriykkum ponkinaave
Kanivil nee priyamvada dha-rarara ra-dhaa
Kanavil nee swayamprabha dha-rarara ra-dhaa
En arumappenkidaave punchiriykkum ponkinaave...

Panineeruthookum mukil ozhukunna kaattin kulir
Thenoorumee velayil.... lalalalaa....
Ennaathamswapnangalil varnnangalekum sukham
Romaanchapushpangalaal.... lalalalaa...
En mohagaanam... athil sangeethabhaavam....
Ninnodu maathram... thudikottunna raagam....
Ariyoo nee en aashakal... devee...
(en arumappenkidaave....)

En mounadaahangale mangalyamelangale
Thoomandahaasangale.... lalalala...
Srungaarageethangale thaaraattum thaalangale
Ullaasanaalangale.... lalalalaa...
Kannodukannum... ilammeyyodumeyyum..
Onnaakum neram... kathir choodunna bandham...
Athumaathram en aashakal... devee...
(en arumappenkidaave....)
Language: Malayalam

എൻ അരുമപ്പെൺകിടാവേ പുഞ്ചിരിയ്‌ക്കും പൊൻ‌കിനാവേ
കനിവിൽ നീ പ്രിയംവദ ധ-രരര ര-ധാ
കനവിൽ നീ സ്വയം‌പ്രഭ ധ-രരര ര-ധാ
എൻ അരുമപ്പെൺകിടാവേ പുഞ്ചിരിയ്‌ക്കും പൊൻ‌കിനാവേ...

പനിനീരുതൂകും മുകിൽ ഒഴുകുന്ന കാറ്റിൻ കുളിർ
തേനൂറുമീ വേളയിൽ... ലലലലാ.....
എന്നാത്മസ്വപ്നങ്ങളിൽ വർണ്ണങ്ങളേകും സുഖം
രോമാഞ്ചപുഷ്പങ്ങളാൽ... ലലലലാ....
എൻ മോഹഗാനം... അതിൽ സംഗീതഭാവം...
നിന്നോടുമാത്രം... തുടികൊട്ടുന്ന രാഗം...
അറിയൂ നീ എൻ ആശകൾ... ദേവീ...
(എൻ അരുമപ്പെൺകിടാവേ....)

എൻ മൌനദാഹങ്ങളേ മംഗല്യമേളങ്ങളേ
തൂമന്ദഹാസങ്ങളേ... ലലലലാ...
ശൃംഗാരഗീതങ്ങളേ താരാട്ടും താളങ്ങളേ
ഉല്ലാസനാളങ്ങളേ.... ലലലലാ....
കണ്ണോടുകണ്ണും... ഇളംമെയ്യോടുമെയ്യും...
ഒന്നാകും നേരം... കതിർ ചൂടുന്ന ബന്ധം
അതുമാത്രം എൻ ആശകൾ... ദേവീ....
(എൻ അരുമപ്പെൺകിടാവേ...)
Movie/Album name: Manju Moodal Manju
Artists