Ente Maanasa Gangayil

1980
Lyrics
Language: English

Ente manasa gangayiliniyum
Vidarumo navaswapna dalangal
Andhakaramurangum veedhiyil
Theliyumo oru kaithiri nalam

Madhuramam smrithiyalakal thedum
Hridayame nin kaikumbilil njan (madhuramam..)
Choriyumasru kanangalilinnen
Kinavothungunnu

Veendum enthino vendi kathirikkunnu (ente maanasa..)

Alasamam pakal nidrayilunarum
Sidhilamamoru swapnam pole (alasamam..)
Vidaparanju madangiyennile
Vimooka sankalpam

Ennittum ananthamaaya ee yaathra thudarunnu (ente maanasa
Language: Malayalam

എന്റെ മാനസ ഗംഗയിലിനിയും
വിടരുമോ നവസ്വപ്ന ദലങ്ങള്‍
അന്ധകാരമുറങ്ങും വീഥിയില്‍
തെളിയുമോ ഒരു കൈത്തിരി നാളം

മധുരമാം സ്മൃതിയലകൾ തേടും
ഹൃദയമേ നിന്‍ കൈക്കുമ്പിളില്‍ ഞാന്‍ (മധുരമാം..)
ചൊരിയുമശ്രു കണങ്ങളിലിന്നെന്‍
കിനാവൊതുങ്ങുന്നു

വീണ്ടും എന്തിനോ വേണ്ടി കാത്തിരിക്കുന്നു (എന്റെ മാനസ..)

അലസമാം പകല്‍ നിദ്രയിലുണരും
ശിഥിലമാമൊരു സ്വപ്നം പോലെ (അലസമാം..)
വിടപറഞ്ഞു മടങ്ങിയെന്നിലെ
വിമൂക സങ്കല്‍പം

എന്നിട്ടും അനന്തമായ ഈ യാത്ര തുടരുന്നു(എന്റെ മാനസ..)
Movie/Album name: Abhimanyu
Artists