Enne Njan marannu

1980
Lyrics
Language: English

Enne njane marannu neeye njanennarinju pinne
Enthe kallappinakkam oru mayakkam kannil cholloo..

Kadaliloru pakal mungi karaye raathri kadamvaangi
Nirangal pookkunnu swarangal paarunnu
Ohoho... ini thedaam thaalangale

Nee.. panduketta vedaanthangal marakkoo
Ee.. sukham tharum layam pulkuvaanunaroo
Chiriyude vazhi laharithan vazhi
Kalyuka nin naanam
Udaliloru viral thottu arikiloru swaram kettu
Niranju thoovunnu varanda thottangal ohoho...
Ini thedam irulthozhiye...

Nee pazhamatheertha koodaaram vittirangu
Ee madam tharum varam neduvaanalayu
Padarukayini aliyukayini thirayaayennil nee
Poyadinam pokatte naale munnil maranjotte
Uranju thullunna vasanthamelayil ohoho...
Innallo priyadarshini
Language: Malayalam

എന്നേ ഞാനേ മറന്നു നീയേ ഞാനെന്നറിഞ്ഞു പിന്നേ
എന്തേ കള്ളപ്പിണക്കം ഒരു മയക്കം കണ്ണില്‍ ചൊല്ലൂ

കടലിലൊരു പകല്‍ മുങ്ങി കരയെ രാത്രി കടം വാങ്ങി
നിറങ്ങള്‍ പൂക്കുന്നു സ്വരങ്ങള്‍ പാറുന്നു ഓഹൊഹൊഹൊ..
ഇനി തേടാം താളങ്ങളേ....

നീ പണ്ടുകേട്ട വേദാന്തങ്ങള്‍ മറക്കൂ
ഈ സുഖം തരും ലയം പുല്‍കുവാനുണരൂ
ചിരിയുടെ വഴി ലഹരിതന്‍ വഴി കളയുക നിന്‍ നാണം

ഉടലിലൊരു വിരല്‍ തൊട്ടു അരികിലൊരു സ്വരം കേട്ടു
നിറഞ്ഞു തൂവുന്നു വരണ്ട തോട്ടങ്ങള്‍ ഓഹൊഹൊഹൊഹൊ..
ഇനി തേടാം ഇരുള്‍ത്തോഴിയേ........
എന്നെ ഞാനേ.......

നീ പഴമതീര്‍ത്ത കൂടാരം വിട്ടിറങ്ങൂ
ഈ മദം തരും വരം നേടുവാനലയൂ
പടരുകയിനി അലിയുകയിനി തിരയായെന്നില്‍ നീ
പോയദിനം പോകട്ടെ നാളെമുന്നില്‍ മറഞ്ഞോട്ടെ
ഉറഞ്ഞുതുള്ളുന്ന വസന്തമേലാവില്‍ ഓഹൊഹൊഹൊഹൊ...
ഇന്നല്ലോ പ്രിയദര്‍ശിനി....
എന്നെ ഞാനേ........
Movie/Album name: Naayaattu
Artists