Ee nimisham pakarunnitha inakkiliye namukku romaancham... Pularoliyil malarupole....malarithalil paravapole.... En maaril neeyomale..... Ee nimisham pakarunnitha inakkiliye namukku romaancham...
Language: Malayalam
ഈ നിമിഷം പകരുന്നിതാ ഇണക്കിളിയേ നമുക്കു രോമാഞ്ചം (ഈ നിമിഷം..) പുലരൊളിയിൽ മലരു പോലെ മലരിതളിൽ പറവ പോലെ എൻ മാറിൽ നീയോമലേ (ഈ നിമിഷം..)
മായാതെന്നുമെന്നില്‍ മൗന വീണയിൽ രാഗാനുഭൂതിയായ് നീ ഉണരുമോ? (മായാതെന്നുമെൻ..) മമസഖീ മധുവിധു മണിയറയൊരുങ്ങി മനസ്സിലേ മകരന്ദ നിറകുടം തുളുമ്പി നീയും ഞാനും മാത്രം നീങ്ങും യാനപാത്രം തഴുകുന്നു തളിരിടും ഏതോ തീരം (ഈ നിമിഷം..)
വാനമ്പാടിപോലെൻ പുഷ്പവാടിയിൽ ഈ നീലരാവുണർത്തും ലഹരിയിൽ (വാനമ്പാടി..) മനസ്വിനി മതിമറന്നുറങ്ങൂ എൻ മടിയിൽ ലയങ്ങളാൽ സ്വരങ്ങളായ് ഉണരൂ എൻ ചുടിയിൽ കണ്ണിൽ നിന്റെ രൂപം കാതിൽ നിന്റെ നാദം തുടിക്കുന്നു സിരകളിൽ ഏതോ ദാഹം (ഈ നിമിഷം..)