Evideyaa Mohathin

1978
Lyrics
Language: English

Evideyaa mohatthin mayilppelikal
Evideyaa swapnatthin valappottukal
Ellaam kalanju vazhiyum marannu
Ethranaal karayumee kaliveettil
Jeevithamaakumee kaliveettil

Yaathrakkidayil kandu chirichu
Chiriyude chillayil chumbanam pootthu
Aalingalantthil padikal kadarnnu
Aasakal avayil pookkaalaayi virarnnu
Kozhiyum poookkale polay
Karayum sisukkale polay
Piriyaam ini ver piriyaam

Prarthana kettu praananunarnu
Hrudaya spantham swaramaayi alinju
Kaarunyatthin poojaa muriyil
Thanka vilakkaayi pranayam jwalichu
Anayum thirikale polay
Karayum sisukkale polay
Piriyaam ini ver piriyaam
Language: Malayalam

ഉം...ഉം...ഉം...
എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ
എല്ലാം കളഞ്ഞു വഴിയും മറന്നു
എത്രനാൾ കരയുമീ കളിവീട്ടിൽ
ജീവിതമാകുമീ കളിവീട്ടിൽ...
എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ

യാത്രയ്ക്കിടയിൽ കണ്ടുചിരിച്ചു ചിരിയുടെ ചില്ലയിൽ ചുംബനം പൂത്തു
ആലിംഗനത്തിൻ കൊടികൾ പടർന്നു ആശകളവയിൽ പൂക്കളായ് വിടർന്നു
കൊഴിയും പൂക്കളെ പോലെ.... കരയും ശിശുക്കളെ പോലെ...
പിരിയാം ഇനി വേർപിരിയാം...

എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ

പ്രാർത്ഥനകേട്ടു പ്രാണനുണർന്നു ഹൃദയസ്പന്ദം സ്വരമാ‍യലിഞ്ഞു
താരുണ്യത്തിൻ പൂജാമുറിയിൽ തങ്കവിളക്കായ് പ്രണയം ജ്വലിച്ചു
അണയും തിരികളെ പോലെ... കരയും ശിശുക്കളെ പോലെ...
പിരിയാം ഇനി വേർപിരിയാം...

എവിടെയാ മോഹത്തിൻ മയിൽ‌പ്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ....
Movie/Album name: Anubhoothikalude Nimisham
Artists