Swapnangalanjanam chaarthiya mizhiyil Swarggeeya neelima unarumbol Oru neelaraavinte aramanaykkullilen Anubhoothiyormmayil thulumbunnu athil Oru manasammatham nee nalkoo (ekaanthaswapnathin.....)
Language: Malayalam
ഏകാന്തസ്വപ്നത്തിൻ മരതകദ്വീപിൽ ഏതോ ശരത്ക്കാല നീലിമയിൽ മുന്തിരിത്തേൻ കിണ്ണം ചുണ്ടിലൊതുക്കി മാലാഖയായ് നീ വന്നൂ എന്നിൽ ആദ്യരോമാഞ്ചമായ് വിടർന്നൂ (ഏകാന്ത..)
വെണ്‍മേഘകന്യകൾ ആകാശപ്പള്ളിയിൽ മെഴുകുവിളക്കു കൊളുത്തുമ്പോൾ തൂവെള്ളിച്ചിറകുമായ് അരികിലണഞ്ഞെന്നെ ശോശന്നപ്പുഷ്പങ്ങളണിയിക്കൂ എന്നിൽ ഒരു മൗന ലഹരിയായ് നീ നിറയൂ (ഏകാന്ത..)
സ്വപ്നങ്ങളഞ്ജനം ചാർത്തിയ മിഴിയിൽ സ്വർഗ്ഗീയനീലിമയുണരുമ്പോൾ ഒരു നീലരാവിന്റെ അരമനയ്ക്കുള്ളിലെൻ അനുഭൂതിയോർമ്മയിൽ തുളുമ്പുന്നൂ അതിൽ ഒരു മനസ്സമ്മതം നീ നൽകൂ (ഏകാന്ത...)