Ekaanthathayil

1978
Lyrics
Language: English

Ekaanthathayiloraathmaavu maathrram
Ekaadashi nottirunnuu
Etho divaaswapna vediyilannaval
Etho vichaarichu ninnu (ekaanthatha)

Ethaatha poomarakkombilaa poonkula
Appozhum chiri thooki ninnu
Kaithavam kaanaatha graameenakanya than
Kaivalachaarthukal pole (ekaanthatha)

Niramilla mazhavillu neythu
Shruthi chernninangaatha maniveenayenthinu
Swaramillaaraagangal peythu?
(ekaanthatha)
Language: Malayalam

ഏകാന്തതയിലൊരാത്മാവു മാത്രം ഏകാദശി നോറ്റിരുന്നു
ഏതോ ദിവാസ്വപ്നവേദിയിലന്നവൾ ഏതോ വിചാരിച്ചു നിന്നു...
ഏകാന്തതയിലൊരാത്മാവു മാത്രം......

എത്താത്ത പൂമരക്കൊമ്പിലാ പൂങ്കുല അപ്പോഴും ചിരിതൂകി നിന്നു...
കൈതവം കാണാത്ത ഗ്രാമീണകന്യതൻ കൈവളച്ചാർത്തുകൾ പോലെ...

ഏകാന്തതയിലൊരാത്മാവു മാത്രം.....

കരളിന്റെ ചക്രവാളങ്ങളിൽ ഞാനൊരു നിറമില്ലാ മഴവില്ലു നെയ്തു..
ശ്രുതിചേർന്നിണങ്ങാത്ത മണിവീണയെന്തിനു സ്വരമില്ലാരാഗങ്ങൾ പെയ്തു....

ഏകാന്തതയിലൊരാത്മാവു മാത്രം ഏകാദശി നോറ്റിരുന്നു
ഏതോ ദിവാസ്വപ്നവേദിയിലന്നവൾ ഏതോ വിചാരിച്ചു നിന്നു...
ഏകാന്തതയിലൊരാത്മാവു മാത്രം ഏകാദശി നോറ്റിരുന്നു.....
Movie/Album name: Soothrakkaari
Artists