ഏദനിൽ ആദിയിൽ ആദവും ഹവ്വയും സ്തീ പുരുഷ വികാരത്തിൻ വിത്തിട്ടു ജന്മാന്തരങ്ങളായ് ഒഴുകും വികാരം നമ്മുടെ ഹൃദയം നിറയെ വേരിട്ടു
കരളിലൊരുന്മാദം തളിർത്തു പൂത്തെങ്കിലും അവനിലൊരപൂർണ്ണഭാവം നിറഞ്ഞു നിന്നു (2) ആ ജീവിതത്തിൻ ധന്യതക്കവനിലെ വാരിയെല്ലിൻ നിന്നിണയെ നൽകി രാഗം ദിവ്യാനുരാഗം ഒഹൊഹൊ...ഓഹോ..ഓഹോ.. (ഏദനിൽ..)
അവളിൽ നിരന്തരമലിഞ്ഞു ചേർന്നെങ്കിലും അവനിലൊരന്തർദ്ദാഹം വിതുമ്പി നിന്നു (2) ഒരു സംഗമത്തിൻ സഫലതയ്ക്കായെന്നിൽ ഉണരുമാ ദാഹം നീ തീർത്തു മോഹം തീരാത്ത മോഹം ഓഹോ..ഒഹൊഹൊഹോ...ഓഹൊ....(ഏദൻ..)