Ente Manassin

1977
Lyrics
Language: English

Ente manassin ekaanthathayil
Njaanoru thadavukaaran
Swapnangal vila nalki nediya swarggathil
Dukhikkum thadavukaaran
(ente manassin)

Arikilundamritha sarovaramenkilum
Antharddaahamallo - enikkennum
Antharddaahamallo
Aakaashagangaa theerthavumaayi
Aashaadam vannuvallo
Oru varsha mukilil oru sarassarikil
Oru thulliyenikkillallo
(ente manassin)

Madam pottiyunarum iravinte pookkal
Enne thediyilla -
En meniyonnum choodiyilla
Aa varnna vasantham chaarthunna gandham
Aathmaavilaadiyilla
Pala kodi vilayum romaanchamulakal
Oru mottum enikkillallo
(ente manassin)
Language: Malayalam

എന്റെ മനസ്സിന്‍ ഏകാന്തതയില്‍
ഞാനൊരു തടവുകാരന്‍
സ്വപ്നങ്ങള്‍ വില നല്‍കി നേടിയ സ്വര്‍ഗ്ഗത്തില്‍
ദുഃഖിക്കും തടവുകാരന്‍
(എന്റെ...)

അരികിലുണ്ടമൃതസരോവരമെങ്കിലും
അന്തര്‍ദ്ദാഹമല്ലോ
എനിക്കെന്നും അന്തര്‍ദ്ദാഹമല്ലോ
ആകാശഗംഗാതീര്‍ത്ഥവുമായി
ആഷാഢം വന്നുവല്ലോ!
ഒരു വര്‍ഷം മുകളില്‍ ഒരു സരസ്സരികില്‍
ഒരു തുള്ളിയെനിക്കില്ലല്ലോ
(എന്റെ...)

മദം പൊട്ടിയുണരും ഇരവിന്റെ പൂവുകള്‍
എന്നെത്തേടിയില്ല - എന്‍ മേനി ഒന്നും ചൂടിയില്ലാ
ആ വര്‍ണ്ണവസന്തം ചാര്‍ത്തുന്ന ഗന്ധം ആത്മാവിലാടിയില്ലാ
പല കോടി വിളയും രോമാഞ്ചമുളകള്‍
ഒരു മൊട്ടുമെനിക്കില്ലല്ലോ!
(എന്റെ...)
Movie/Album name: Anthardaaham
Artists