Ellaam Neeye Shoure

1977
Lyrics
Language: English

Ellaam neeye shoure
Enikkellaam neeye krishnamurare
Ellaam neeye shoure

Janakan nee jananiyum nee
Janmajanmanthara bandhuvum nee
Oro swaashanishwasavum nadappoo
Naarayanaa ninte kalpanayaal

Nirgunan nee pragunan nee
Nithyaniraamayan neeyallo
Kaaranangalkkellaam kaaranamaayulla
Kaarunyasindhuvum neeyallo

Brahmavum nee unmayum nee
Sarvakarmma sakshiyum neeyallo
Keshava madhava govinda
Enikkaashrayam ninnude padanalinam
Language: Malayalam

എല്ലാം നീയേ ശൌരേ
എനിക്കെല്ലാം നീയേ കൃഷ്ണ മുരാരേ
എല്ലാം നീയേ ശൌരേ
എനിക്കെല്ലാം നീയേ കൃഷ്ണ മുരാരേ
എല്ലാം നീയേ ശൌരേ

ജനകൻ നീ, ജനനിയും നീ
ജന്മ ജന്മാന്തര ബന്ധുവും നീ
ഓരോ ശ്വാസനിശ്വാസവും നടപ്പൂ
നാരായണാ നിന്റെ കല്പനയാൽ (എല്ലാം)

നിർഗുണൻ നീ, പ്രഗുണൻ നീ
നിത്യനിരാമയൻ നീയല്ലോ
കാരണങ്ങൾക്കെല്ലാം കാരണമായുള്ള
കാരുണ്യ സിന്ധുവും നീയല്ലോ (എല്ലാം)

ബ്രഹ്മവും നീ ഉണ്മയും നീ
സര്‍വ്വ കർമ്മസാക്ഷിയും നീയല്ലോ
കേശവ മാധവ ഗോവിന്ദാ
എനിക്കാശ്രയം നിന്നുടെ പദനളിനം (എല്ലാം)
Movie/Album name: Sreemad Bhagavadgeetha
Artists