Ezhu Malakalkkumappurathu

1976
Lyrics
Language: English

Ezhumalakalkkumappurathu ninnu
Ezhunthelli nin manimaaran innu
Ezhunthelli nin manimaaran
(ezhumalakal.......)

Maaraneyelkkum perumbara kottana
Karalumaay kaathuninnu pennu
Karalumaay kaathuninnu
Karalarayilavane kudiyiruthaanima-
Kathavu thuranneedunnu kannu
Kathavu thuranneedunnu
(karalarayil.....)

Karivandinu kavaruvaan karuthiya thenumaay
Viriyunna poopole chundu viriyunna poovupole
Maranurangaanorukkiya methayil
Thaamaramottundu randu thaamaramottundu
(maaranurangaan......)

Vettum kilayum chellaatha puthumannu
Pottitharikkinallo melu pottitharikkinallo
(vettum kilayum....)
Puthumanimaaraa nee panithu vilayiykku
Vilavoru noorumeni maaraa vilavoru noorumeni
Language: Malayalam

ഏഴുമലകൾക്കുമപ്പുറത്തു നിന്നു
എഴുന്നള്ളി നിൻ മണിമാരൻ ഇന്നു
എഴുന്നള്ളി നിൻ മണിമാരൻ
(ഏഴുമലകൾ.......)

മാരനെയേൽക്കും പെരുമ്പറ കൊട്ടണ
കരളുമായ്‌ കാത്തുനിന്നു പെണ്ണ്‌
കരളുമായ്‌ കാത്തുനിന്നു
കരളറയിലവനെ കുടിയിരുത്താനിമ-
കതവ് തുറന്നീടുന്നു കണ്ണ്
കതവ് തുറന്നീടുന്നു
(കരളറയിൽ.....)

കരിവണ്ടിനു കവരുവാൻ കരുതിയ തേനുമായ്‌
വിരിയുന്ന പൂപോലെ ചുണ്ട് വിരിയുന്ന പൂവുപോലെ
മാരനുറങ്ങാനൊരുക്കിയ മെത്തയിൽ
താമരമൊട്ടുണ്ട്‌ രണ്ടു താമരമൊട്ടുണ്ട്‌
(മാരനുറങ്ങാനൊ......)

വെട്ടും കിളയും ചെല്ലാത്ത പുതുമണ്ണ്‌
പൊട്ടിത്തരിക്കിണല്ലോ മേല് പൊട്ടിത്തരിക്കിണല്ലോ
(വെട്ടും കിളയും....)
പുതുമണിമാരാ നീ പണിതു വിളയിയ്ക്ക്
വിളവൊരു നൂറുമേനി മാരാ വിളവൊരു നൂറുമേനി
(പുതുമണിമാരാ.....)
Movie/Album name: Njavalppazhangal
Artists