Aardramaakum rathiswaram nalkum Aadya romancha kuddmalam, Aaliyaali padarnnu jeevanil Aa navaprabha kanthalam, Aa vili keettunarnnu poyi njan Aake enne marannu njan....
Language: Malayalam
എന്തിനെന്നെ വിളിച്ചുനീ വീണ്ടും എന്റെ സ്വപ്നസുഗന്ധമേ (x3)
ഈ വസന്തഹൃദന്തവേദിയില്‍ ഞാനുറങ്ങിക്കിടക്കവേ ഈണമാകെയും ചോര്‍ന്നു പോയൊരെന്‍ വേണുവും വീണുറങ്ങവേ രാഗവേദന വിങ്ങുമെന്‍ കൊച്ചു പ്രാണതന്തുപിടയവേ എന്തിനെന്നെ വിളിച്ചു നീ വീണ്ടും... (എന്തിനെന്നെ....)
ഏഴു മാമലയേഴു സാഗര സീമകള്‍ കടന്നീവഴി എങ്ങുപോകണമെന്നറിയാതെ വന്ന തെന്നലിലൂടവേ പാതി നിദ്രയില്‍ പാതിരക്കിളി പാടിയ പാട്ടിലൂടവേ എന്തിനെന്നെ വിളിച്ചു നീ വീണ്ടും....
ആര്‍ദ്രമാകും രതിസ്വരം നല്‍കും ആദ്യരോമാഞ്ചകുദ്‌മളം ആളിയാളിപ്പടര്‍ന്നു ജീവനില്‍ ആ നവപ്രഭാകന്ദളം ആ വിളികേട്ടുണര്‍ന്നുപോയി ഞാന്‍ ആകെയെന്നെ മറന്നു ഞാന്‍ .. എന്തിനെന്നെ വിളിച്ചു നീ വീണ്ടും...
Movie/Album name: Abhinandanam
Movie Summary:Abhinandanam (1976) is a Malayalam film centered on family relationships and emotional conflict, with the song "Enthinenne Vilichu" appearing as a poignant melodic piece within its narrative.
Song Credits: Not available.
Musical Style: Melodic film song (light classical-influenced Malayalam film music of the 1970s).