എനിക്കും കുളിരുന്നു നിനക്കും കുളിരുന്നു എന്നെയും നിന്നെയും കണ്ടു നാണിക്കും ഏകാന്തരജനിക്കും കുളിരുന്നു ഈ പൂവാലിപ്പശുവിനും കുളിരുന്നു (എനിക്കും...)
ജലപുഷ്പങ്ങൾ മാലകളെറിയും രാവിൽ ഉതിർമണി ചൂടി മൺ തരി പാടും രാവിൽ ഉടലിൽ രോമാഞ്ചമൊട്ടുകൾ പാടി വിടരാനവ നിൻ ചുംബനം തേടി ഇത്തിരി ചൂടായിണയെ തേടുമെൻ പൂവാലീ ഈ കഥയാരോടും പറയല്ലേ ഈ കുളിർ മാറാതുറങ്ങല്ലേ (എനിക്കും...)
മധുബിന്ദുക്കൾ മലർപ്പൊടി വിതറും ചുണ്ടിൽ കതിർമഴ തൂകി കവിത വിടർത്തും ചുണ്ടിൽ പവിഴപ്പൂമൊട്ടു മൂകമായ് പാടി അടരാനവയെൻ സമ്മതം തേടി ഇത്തിരി കുളിരു പകുക്കാൻ കൊതിക്കുമെൻ പൂവാലി ഈ കഥയാരോടും പറയല്ലേ ഈ കൊതി തീരാതുറങ്ങല്ലേ (എനിക്കും..)
Movie/Album name: Sexilla Stundilla
Sentence Summary: Sexilla Stundilla is a 1976 Malayalam film whose plot details are not widely documented; it is remembered primarily for its songs, including "Enikkum Kuirunnu."
Song Credits: Not reliably documented.
Musical Style: Melodic Malayalam film song of the 1970s, in a light, lyrical style typical of the era.